ഭൂ​മിവി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​തകൾ..?
Saturday, October 24, 2020 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ൽ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് പ​രാ​തി.
പൊ​തു ആ​വ​ശ്യ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം തെ​റ്റി​ച്ചാ​ണ് ഭൂ​മി​ക്ക് വി​ല നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.
എ​ൻ എ​ച്ച്, ബ​സ് റൂ​ട്ട് സൗ​ക​ര്യ​മു​ള്ള പു​ര​യി​ടം, ബ​സ് റൂ​ട്ട് സൗ​ക​ര്യ​മി​ല്ലാ​ത്ത പു​ര​യി​ടം, നി​ലം എ​ന്നി​ങ്ങ​നെ നാ​ലാ​യി ത​രം തി​രി​ച്ചാ​ണ് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.
ഓ​രോ ത​ര​ത്തി​നും അ​ടി​സ്ഥാ​ന വി​ല നി​ർ​ണ​യി​ക്കാ​ൻ എ​ടു​ത്ത ആ​ധാ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലെ വ്യ​ത്യാ​സം അ​ടി​സ്ഥാ​ന വി​ല നി​ർ​ണ​യ​ത്തി​ലെ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന വി​ല​യു​ള്ള ആ​ധാ​ര​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​ള്ള നി​യ​മം പാ​ലി​ച്ചി​ട്ടി​ല്ല. അ​നു​യോ​ജ്യ​മാ​യ ആ​ധാ​ര​ങ്ങ​ൾ ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ന​ല്കി​യി​രു​ന്ന​താ​ണ്. കു​റ​ച്ച് ക​ർ​ഷ​ക​ർ​ക്ക് മാ​ത്രം വ​ലി​യ വി​ല കി​ട്ട​ത്ത​ക്ക​വി​ധ​മു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.
ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ർ​ഷ​ക​രു​ടെ ഭൂ​മി​യു​ടെ അ​ടി​സ്ഥാ​ന​വി​ല താ​ഴ്ത്താ​ൻ കു​റ​ഞ്ഞ​വി​ല​യു​ള്ള ആ​ധാ​ര​ങ്ങ​ൾ കൂ​ടു​ത​ൽ എ​ടു​ക്കു​ക​യും അ​നു​യോ​ജ്യ​മാ​യ ഉ​യ​ർ​ന്ന വി​ല​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ആ​ധാ​ര​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന സ്ഥി​തി​യു​മാ​ണ്.
ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​മാ​യി കി​ട്ടേ​ണ്ട ആ​നു​കൂ​ല്യം ഇ​തു​വ​ഴി നി​ഷേ​ധി​ക്കു​ക​യാ​ണ്. നാ​ല്, ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ധാ​ര​ങ്ങ​ൾ എ​ടു​ത്ത​ത്. അ​തി​നാ​ൽ ത​ന്നെ ശ​രാ​ശ​രി​യി​ൽ വ​ലി​യ വ്യ​ത്യാ​സം വ​രാ​നി​ട​യാ​യി.
ഇ​ത് നീ​തി നി​ഷേ​ധ​മാ​ണെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ളാ​യ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കാ​രി​ക​ൾ​ക്കും സ്പെ​ഷ​ൽ ത​ഹ​സീ​ൽ​ദാ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ചീ​ഫ് സെ​ക്ര​ട്ട​റി, കി​ൻ​ഫ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​മ​ന്ത്രി​മാ​ർ, ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ് മെം​ബ​ർ എ​ന്നി​വ​രെ അ​പാ​ക​ത​ക​ൾ കാ​ണി​ച്ച് രേ​ഖാ​മൂ​ലം പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
എം​പി ര​മ്യ ഹ​രി​ദാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​തേ സ​മ​യം ക​ർ​ഷ​ക​രെ ഭി​ന്നി​പ്പി​ച്ച് കു​റ​ച്ചു​പേ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല ന​ല്കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ധൃ​തി​പി​ടി​ച്ച് ന​ട​ത്താ​നും നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു.