പ്ര​കാ​ശ​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പാ​ല​ന ആ​ശു​പ​ത്രി
Wednesday, November 25, 2020 10:07 PM IST
ക​ണ്ണാ​ടി: പാ​ല​ക്കാ​ട് മൂ​ത്താ​ൻ​ത​റ ക​ർ​ണ​കി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ളാ​ന്പു​ഴ​യി​ൽ പ്ര​കാ​ശ​ൻ ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​വ​ർ​ഷ​മാ​യി വൃ​ക്ക​രോ​ഗ​വു​മാ​യി ജീ​വി​ക്കു​ക​യാ​ണ്. അ​മ്മ​യും ഭാ​ര്യ​യും ഒ​രു പെ​ണ്‍​കു​ട്ടി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക​വ​രു​മാ​നം ലോ​ട്ട​റി ക​ച്ച​വ​ട​മാ​യി​രു​ന്നു. രോ​ഗാ​ധി​ക്യ​ത്തി​ൽ പ്ര​കാ​ശ​ന് ഇ​പ്പോ​ൾ ആ ​ജോ​ലി​യും ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് പ്ര​കാ​ശ​ൻ ജീ​വി​തം നി​ല​നി​ർ​ത്തു​ന്ന​ത്.
വ​രു​മാ​ന​മി​ല്ലാ​ത്ത കു​ടും​ബം ഡ​യാ​ലി​സി​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ല​ന ആ​ശു​പ​ത്രി പ്ര​കാ​ശ​ന് തു​ട​ർ​ന്നു​ള്ള ഡ​യാ​ലി​സി​സും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളും മ​രു​ന്നു​ക​ളും ആ​ജീ​വ​നാ​ന്തം സൗ​ജ​ന്യ​മാ​യി ന​ല്കാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്.പാ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി​യും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോ​ബി പോ​ളും പ്ര​കാ​ശ​ന്‍റെ ഭ​വ​ന​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്. മു​ൻ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സി.​മ​ധു​വും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.