‘ദ​ക്ഷി​ണ 2018’നടത്തി
Friday, November 9, 2018 1:19 AM IST
മേക്കാട്: മേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ കെ​സി​വൈ​എമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​താ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ദ​ക്ഷി​ണ 2018’ പൂർവ അധ്യാപക സംഗമം ന​ട​ത്തി. മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് മു​ഖ്യകാ​ർ​മി​ക​ത്വ​വും ഉ​ത്ഘാ​ട​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു. വി​ശ്വാ​സ പ​രി​ശീ​ല​ന കാ​ല​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രെ​യും ബി​ഷ​പ് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​മ്മി കു​ന്ന​ത്തൂ​ർ ആ​ശം​സ സ​ന്ദേ​ശം ന​ൽ​കി. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് റി​ജോ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി നോ​യ​ൽ ജോ​ണി, ട്ര​ഷ​റ​ർ ജോ​സ​ഫ് രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ൻ​മേ​രി ജോ​ർ​ജ്, ടി​ന്‍റോ വ​ർ​ഗീ​സ്, റി​യ ജോ​യ്, സി​സ്റ്റ​ർ ബെ​സ്റ്റ്സി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലി​ശേ​രി, കെ.സി. കു​രി​യാ​ക്കോ​സ്, സ​ൺ​ഡേ സ്കൂ​ൾ പ്രധാനാധ്യാപകൻ എം.​ജെ. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...