വ​നി​താ മ​തി​ല്‍; ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി​യോ​ഗം 12ന്
Saturday, December 8, 2018 1:28 AM IST
കാ​സ​ർ​ഗോ​ഡ്:​ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍, സ്ത്രീ-​പു​രു​ഷ സ​മ​ത്വം എ​ന്നി​വ ഉ​യ​ര്‍​ത്തി​പ്പി​ടിക്കു​ന്ന​തി​നാ​യി 2019 ജ​നു​വ​രി ഒ​ന്നി​നു കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം സം​ഘ​ടി​പ്പി​ക്കു​ന്ന "വ​നി​താ മ​തി​ലി'​നു മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി​യോ​ഗം 12 ന് ​രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് മെ​യി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം.
രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ആ​ദ്യ​യോ​ഗ​ത്തി​ല്‍ സ​ര്‍​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും 11.30 മു​ത​ല്‍ എ​ന്‍​ആ​ര്‍​ഇ​ജി​എ​സ്, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പ്, കു​ടും​ബ​ശ്രീ, ആ​ശ-​അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍, വ​നി​താ സ​ഹ​ക​ര​ണ സം​ഘം പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​നി​താ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍, കോ​ള​ജ് ഡി​സി പ്ര​തി​നി​ധിക​ള്‍, യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​തി​നി​ധി​ക​ള്‍, യു​വ​ജ​ന ക​മ്മീ​ഷ​ന്‍, യു​വ​ജ​ന​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും 12.30 മു​ത​ല്‍ ന​വോ​ത്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പാ​ര​മ്പ​ര്യ​മു​ള്ള മു​ഴു​വ​ന്‍ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.