ജ​ലാ​ശ​യ​ങ്ങ​ള്‍​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ല്‍ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യ്യാ​റാ​കും: മന്ത്രി
Sunday, December 9, 2018 12:36 AM IST
കൊട്ടാരക്കര: നാ​ട​ന്‍​പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ നാ​ട് ഒ​ന്നു​ചേ​ര്‍​ന്ന​പ്പോ​ള്‍ ജ​ല​സ്രോ​ത​സു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​ള്ള കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ത്യേ​ക യ​ജ്ഞ​ത്തി​ന് അ​വി​സ്മ​ര​ണീ​യ തു​ട​ക്കം. ക​ല്ല​ട​യാ​റി​ന്‍റെ​യും പാ​ണ്ടി​വ​യ​ല്‍ തോ​ടി​ന്‍റെ​യും പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി രം​ഗ​ത്തിറ​ങ്ങി​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​വ​രെ ഉ​ള്‍​പ്പെ​ടു​ന്ന ജ​നാ​വ​ലി വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു.
ഹ​രി​ത​കേ​ര​ളം മി​ഷന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ടു​നു​ബ​ന്ധി​ച്ച് പാ​ണ്ടി​വ​യ​ല്‍ തോ​ടി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രി​പാ​ടി കൊ​ട്ടാ​ര​ക്ക​ര വൈ​ദ്യു​തി​ഭ​വ​നു സ​മീ​പം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​നും പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം ചെ​റു​കി​ട ജ​ല​സേ​ച​ന​ത്തി​ലൂ​ടെ വി​നി​യോ​ഗി​ച്ച് കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന വ​ര്‍​ധ​ന​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണം. ഇ​തി​നാ​യി ഏ​താ​നും കു​ടും​ബ​ങ്ങ​ള്‍ ചേ​ര്‍​ന്ന യൂ​ണി​റ്റു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണം. ജ​ലാ​ശ​യ​ങ്ങ​ള്‍​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ല്‍ അ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യ്യാ​റാ​കും.
അ​ധ്വാ​ന​ത്തി​ന്‍റെ​യും കൃ​ഷി​യു​ടെ​യും മ​ഹ​ത്വം വ​രും​ത​ല​മു​റ​ക​ള്‍​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെ​യും ഇ​ത്ത​രം കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണം. കൃ​ഷി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഉ​ട​മ്പ​ടി​ക​ളോ​ടു​ള്ള ചെ​റു​ത്തു​നി​ല്‍​പ്പി​നും സ​മൂ​ഹം ത​യാ​റാ​ക​ണമെന്നും​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
അ​യി​ഷ പോ​റ്റി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​രു​ജ്ജീ​വ​ന പ്ര​തി​ജ്ഞ​യ്ക്ക് ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ് നേ​തൃ​ത്വം ന​ല്‍​കി.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി.​ശ്വാ​മ​ള​യ​മ്മ മു​ഖ്യാ​തി​ഥി​യാ​യി. മു​ന്‍ എം.​എ​ല്‍.​എ ബി.​രാ​ഘ​വ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്.കാ​ര്‍​ത്തി​കേ​യ​ന്‍, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​മു​കേ​ഷ്, റൂ​റ​ല്‍ എ​സ്.​പി ബി. ​അ​ശോ​ക​ന്‍, മു​നി​സി​പ്പാ​ലി​റ്റി സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്.​ആ​ര്‍. ര​മേ​ശ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മേ​നോ​ന്‍, രാ​മ​കൃ​ഷ്ണ​പി​ള്ള, കോ​ശി കെ. ​ജോ​ണ്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്, ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ശൂ​ചീ​ക​ര​ണത്തി​ല്‍ സ്റ്റു​ഡ​ന്‍റ് ‌​പോ​ലീ​സ്, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, റ​സി​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തോ​ട്ടി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ റോ​ഡ് നി​ക​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചു. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക​ഴു​കി ശു​ചീ​ക​രി​ച്ച് ഉ​ഗ്ര​ന്‍​കു​ന്നി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷ്‌​റെ​ഡിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് മാ​റ്റി.
ക​ല്ല​ട​യാ​റും കൈ​വ​ഴി​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ര്‍ 31 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ലി​ക്കാ​ട്ടൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം കെ.​ബി. ഗ​ഷേ​ണ്കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റു​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, വെ​ട്ടി​ക്ക​വ​ല, ശാ​സ്താം​കോ​ട്ട എ​ന്നീ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്രവ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക.