ഐഎഫ്എഫ്കെ: സാ​ങ്കേ​തി​ക ത​ക​രാ​ർമൂലം ടാ​ഗോ​ർ തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം മു​ട​ങ്ങി ഇന്നു പ്രദർശനമില്ല
Sunday, December 9, 2018 1:18 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ര​ണ്ടാം ദി​ന​ത്തി​ൽ മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ സി​നി​മ പ്ര​ദ​ർ​ശ​നം മു​ട​ങ്ങി.പ്രോജ്ക്ട​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ഇ​വി​ടെ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ല. ഉ​ച്ച​യ്ക്ക് 2.15 ന് ​അ​ർ​ജ​ന്‍റീ​നി​യ​ൻ ചി​ത്ര​മാ​യ ദ ​ബെ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്.
ഇ​തേ തു​ട​ർ​ന്ന് സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്താ​നാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി 8.30 നും ​ന​ട​ക്കേ​ണ്ട പ്ര​ദ​ർ​ശ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ഇന്ന് പ്ര​ദ​ർ​ശ​നം ഇല്ലെന്ന് അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൂ​പ്പ​ണ്‍ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ റി​സ​ർ​വേ​ഷ​ൻ ക​ഴി​ഞ്ഞു​ള്ള സീ​റ്റു​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കൂ​പ്പ​ണ്‍ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കൂ​പ്പ​ണ്‍ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു അ​റി​യി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടേ​യും പ്ര​തി​നി​ധി​ക​ളു​ടേ​യും അ​ഭ്യ​ർ​ഥ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ക്കു​റി കൂ​പ്പ​ണ്‍ സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.