സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് വി​മു​ക്ത ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍
Sunday, December 9, 2018 1:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ വി​മു​ക്ത ഭ​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ല്‍​കു​ഴി ജെ.​വി. കോ​ട്ടേ​ജി​ല്‍ ജ​യ​രാ​ജ് (50) നെ​ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.
ത​ങ്ക​മ​ല​യി​ല്‍ ഫാം ​ഹൗ​സ് ആ​രം​ഭി​ക്കു​വാ​ന്‍ പോ​കു​ന്നു​ണ്ട​ന്നും ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്ര​ച​രി​പ്പി​ച്ച് മു​പ്പ​തി​നാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ പ്ര​തി​മാ​സം ശ​ബ​ളം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
ത​ങ്ക​മ​ല​യി​ല്‍ ഇ​യാ​ള്‍ സ്ലാ​ട്ട​റി​നാ​യി 50,000 രൂ​പ അ​ഡ്വാ​ന്‍​സ് ന​ൽ​കി​രു​ന്ന തോ​ട്ടം കാ​ണി​ച്ച് ര​ണ്ടു പേ​രി​ല്‍ നി​ന്നാ​യി 14 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി വ​ഞ്ചി​ച്ചു​വെ​ന്നും വ​ന്‍ തു​ക​ക​ള്‍ ക​ട​മാ​യി വാ​ങ്ങി​യ ശേ​ഷം തി​രി​ച്ചു ന​ൽ​കി​യി​ല്ല​ന്നും കാ​ണി​ച്ച് പ​ല​രും പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ആ​ർ.​വി​ജ​യ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ എം.​സ​ഹി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.