പ​ഠ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, December 9, 2018 1:48 AM IST
കൂ​രാ​ച്ചു​ണ്ട്: കൈ​ര​ളി വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ക​രി​യാ​ത്ത​ന്‍​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഇ​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ത്രി​ദി​ന പ​ഠ​ന​ക്യാ​മ്പ് ആ​രം​ഭി​ച്ചു.
ഫാ. ​തോ​മ​സ് വ​ട്ടോ​ട്ടു​ത​റ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ന്‍​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, ഷ​ക്കീ​ന കു​ത്തു​മോ​ൻ, റീ​ന, ഏ​ബ്ര​ഹാം മ​ണ​ലോ​ടി, കെ. ​സു​നി​ത, കെ.​ബി. ര​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​രി​യാ​ത്ത​ന്‍​പാ​റ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര ശു​ചീ​ക​ര​ണത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​ര്‍​പ്പെ​ട്ടു. പ​രി​സ്ഥി​തി​പ്ര​വ​ർ ത്ത​ക​ന്‍ ബി​ജു ക​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തി

നാ​ദാ​പു​രം: നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ബ​ഡ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ബ​ഡ്‌​സ് ഫെ​സ്റ്റ് ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.സ​ഫീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നി എ​ട​ച്ചേ​രി, വി.​സി. ഇ​ക്ബാ​ല്‍, മാ​പ്പി​ള​പ്പാ​ട്ടു ഗാ​യ​ക​രാ​യ അ​ബു​ഹാ​ജി, വി.​പി. സൂ​പ്പി, ജി.​കെ. സ​ഫീ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.