മ​ല​യോ​ര ഹൈ​വേയിലെ​ ന​ട​പ്പാ​ത​യുടെ കൈ​വ​രി: ത​ർ​ക്ക​ത്തി​നു പ​രി​ഹാ​ര​ം
Sunday, December 9, 2018 2:20 AM IST
ചെ​റു​പു​ഴ: മേ​ലെ ബ​സാ​റി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്നു കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​തി​നെച്ചൊ​ല്ലി ക​ഴി​ഞ്ഞദി​വ​സം ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി.
ഒ​രു ക​ട​യു​ടെ മു​ന്നി​ൽ കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​തി​നെ ഉ​ട​മ എ​തി​ർ​ത്തി​രു​ന്നു. ക​ട​യു​ട​മ​യു​ടെ നി​ല​പാ​ടി​നെ​തി​രേ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും മ​റ്റും രം​ഗ​ത്തു വ​ന്ന​തു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന ടൗ​ണു​ക​ൾ സൗ​ന്ദ​ര്യ​വത്കരി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്നു കൈ​വ​രി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ക​രാ​റു​കാ​ർ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​മേ​നി റോ​ഡി​ൽനി​ന്ന് ചെ​റു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു 20 മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​വ​രി സ്ഥാ​പി​ച്ച ശേ​ഷം കു​റ​ച്ചുസ്ഥ​ലം ഒ​ഴി​ച്ചി​ട്ടു വീ​ണ്ടും കൈ​വ​രി പി​ടി​പ്പി​ക്കു​ക​യാ​ണു ചെ​യ്ത​ത്.
എ​ന്നാ​ൽ 50 വ​ർ​ഷ​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​വ​ർ​ക്കു​പോ​ലും വ​ഴി ന​ൽ​കാ​തെ കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​വെ​ന്നു ചു​ണ്ടി​ക്കാ​ട്ടി പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ഒ​ട്ടേ​റെ ത​വ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ഴി ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ച്ചു വീ​ണ്ടും പ​ണി ആ​രം​ഭി​ച്ചു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​താ​ണു ത​ർ​ക്ക​ത്തി​നും ഒ​ടു​വി​ൽ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ചെ​റു​പു​ഴ പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ക​രാ​റു​കാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ര​ണ്ട്, ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ വ​ഴി ന​ൽ​കി അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തു കൈ​വ​രി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
മേ​ലെ ബ​സാ​റി​ൽ തി​രു​മേ​നി, ആ​ല​ക്കോ​ട് ഭാ​ഗ​ത്തുനി​ന്ന് വ​രു​ന്ന ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്ഥ​ല​ത്തെ വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നും‌ ഇ​തി​നു സ​മീ​പ​ത്താ​യി സീ​ബ്രാലൈ​ൻ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. തി​രു​മേ​നി റോ​ഡി​ൽ ഇ​രു​വ​ശ​ത്തും 30 മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​വ​രി സ്ഥാ​പി​ക്കും.