ക​സ്തൂ​രി​രം​ഗ​ൻ: കോ​ണ്‍​ഗ്ര​സ് തു​റ​ന്നു​വി​ട്ട ഭൂ​ത​ത്തെ കു​ട​ത്തി​ല​ട​ച്ചേ വി​ശ്ര​മി​ക്കൂ: ജോ​യ്സ് ജോ​ർ​ജ് എംപി
Sunday, December 9, 2018 10:27 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക സ​മൃ​ദ്ധി​യി​ൽ സ്വൈ​രജീ​വി​തം ന​യി​ച്ചി​രു​ന്ന മ​ല​യോ​ര ജ​ന​ത​യ്ക്കു​മേ​ൽ ഗാ​ഡ്ഗി​ൽ- ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് തു​റ​ന്നു​വി​ട്ട ഭൂ​ത​ത്തെ കു​ട​ത്തി​ല​ട​ച്ചേ വി​ശ്രി​ക്കൂ​വെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി.
2013 ന​വം​ബ​ർ 13-ലെ ​നി​രോ​ധ​ന ഉ​ത്ത​ര​വ് നീ​ക്കം​ചെ​യ്ത് പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തി​ലൂ​ടെ ഇ​ടു​ക്കി​യി​ലെ 90 ശ​ത​മാ​നം ഇ​എ​സ്എ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ന്തി​മ വി​ജ്ഞാ​പ​നം​കൂ​ടി പു​റ​ത്തി​റ​ക്കി​യേ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കൂ.
ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന 2011 ഓ​ഗ​സ്റ്റ് 31 മു​ത​ൽ ഇ​ന്നു​വ​രെ പ​റ​ഞ്ഞ​തി​ലൊ​ര​ക്ഷ​രം​പോ​ലും മാ​റ്റി​പ്പ​റ​യേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും വ​സ്തു​ത​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തി​ക​ഞ്ഞ ബോ​ധ്യ​ത്തോ​ടെ പ​റ​ഞ്ഞി​ട്ടു​ള്ള​ത് സ​ത്യ​മാ​യി​രു​ന്നു​വെ​ന്ന് ഓ​രോ​ ഘ​ട്ട​ത്തി​ലും ച​രി​ത്രം തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വും വി​ജ​യ​വും മ​ല​യോ​ര​ജ​ന​ത​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ്. നാ​ട്ടി​ലെ പ്ര​തി​ഷേ​ധം പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​നും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ൽ കു​ടി​യേ​റ്റ ജ​ന​ത​യെ ഒ​റ്റു​കൊ​ടു​ക്കാ​തെ​യും ന​ട്ടെ​ല്ലു​വ​ള​ക്കാ​തെ​യും നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.
ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഉ​റ​പ്പു​വാ​ങ്ങി. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് കൃ​ഷി- തോ​ട്ടം- ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​മെ​ന്നും ഉ​റ​പ്പു​വാ​ങ്ങി.
ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭ​ര​ണ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ മാ​പ്പും റി​പ്പോ​ർ​ട്ടും 48 മ​ണി​ക്കൂ​ർ​കൊ​ണ്ട് മാ​റ്റി​ക്കാ​ൻ ക​ഴി​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​രി​നോ​ടൊ​പ്പം​നി​ന്ന് വ​ന​ത്തി​ൽ​മാ​ത്രം ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്തി 8656 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി ഇ​എ​സ്എ വി​സ്തൃ​തി കു​റ​ച്ച് ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വു​മാ​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ 2013 ന​വം​ബ​ർ 13-ലെ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ അ​ഞ്ചാം​വ​കു​പ്പ് ഭേ​ദ​ഗ​തി​ചെ​യ്ത് പു​തി​യ ഉ​ത്ത​ര​വ് കൊ​ണ്ടു​വ​രാ​നും ക​ഴി​ഞ്ഞു.
അ​ന്തി​മ വി​ജ്ഞാ​പ​ന​മെ​ന്ന അ​വ​സാ​ന ക​ട​ന്പ ക​ട​ക്കും​വ​രെ വി​ശ്ര​മി​ക്കി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​ൽ പ​രി​സ്ഥി​തി മ​ന്ത്രി​മാ​രാ​യി​രു​ന്ന ജ​യ​റാം ര​മേ​ശി​നേ​യും ജ​യ​ന്തി ന​ട​രാ​ജി​നേ​യും പ്ര​ശ്ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പു​തി​യ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ത്തു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഫ​ലി​ത​മാ​യി​പോ​ലും കാ​ണു​ന്നി​ല്ലെ​ന്നും ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു.