മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ
Sunday, December 9, 2018 10:46 PM IST
‌റാ​ന്നി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ 2019 ജ​നു​വ​രി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി.
റാ​ന്നി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ഐ​റ്റി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​റ്റി​യു പ​ത്ത​നം​തി​ട്ട ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് ച​ര​ളേ​ല്‍, പി. ​ആ​ര്‍. പ്ര​സാ​ദ്, കെ. ​കെ. സു​രേ​ന്ദ്ര​ന്‍, ടി. ​പി. അ​നി​ല്‍​കു​മാ​ര്‍, സ​ദാ​ശി​വ​ന്‍, മു​ര​ളി, വി. ​ജി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ 19ന് ​പ്ര​ച​ര​ണം ന​ട​ത്തും.