തേ​ജ​സ് സ്പെ​ഷൽ സ്കൂ​ളി​ൽ സ്നേ​ഹ സ്പ​ർ​ശം പ​ദ്ധ​തി
Sunday, December 9, 2018 10:46 PM IST
വ​ള്ളം​കു​ളം: കു​ട്ടി​ക​ളെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളി​ൽ നി​ന്ന് മു​ക്ത​രാ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന തേ​ജ​സ് സ്പെ​ഷ​ൽ സ്കൂ​ളി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​കാ​ശം ചൊ​രി​ഞ്ഞ് സ്നേ​ഹ സ്പ​ർ​ശം പ​ദ്ധ​തി​യു​മാ​യി യു​എ​സ്എ​യി​ലെ ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ ക​ൾ​ച്ച​റ​ൽ ഫോ​റ​വും കു​ന്നു​ത​റ കെ. ​റ്റി. തോ​മ​സ് ഫൗ​ണ്ടേ​ഷ​നും കൈ​കോ​ർ​ത്തു.
മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് അ​വ​താ​ള​ത്തി​ലാ​യ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ്നേ​ഹ​സ്പ​ർ​ശ സ​ഹാ​യ​വു​മാ​യി അ​വ​ർ സ്കൂ​ളി​ലെ​ത്തി​യ​ത്. 58-ൽ ​പ​രം കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്ഥാ​പ​നം പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി മു​ങ്ങി​പ്പോ​യി​രു​ന്നു.
ക​ളി​പ്പാ​ട്ട​ങ്ങ​ളും, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ളു​മെ​ല്ലാം ത​ന്നെ നാ​ശ​ത്തി​നി​ര​യാ​യി. ഇ​വ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്പോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​ധി​കൃ​ത​ർ നെ​ട്ടോ​ട്ട​മോ​ടു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​വ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​യ​ത്. സ​ർ​ക്കാ​രി​ൽ നി​ന്ന് ഗ്രാ​ന്‍റാ​യി തു​ച്ഛ​മാ​യ തു​ക​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
സ്കൂ​ളി​ന്‍റെ ക​ഷ്ട​ത​ക​ൾ മ​ന​സി​ലാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കു​ന്നു​ത​റ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് യു​എ​സ്എ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഇ​തി​ന് സ​ന്ന​ദ്ധ​മാ​യ​ത്.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫൊ​ക്കാ​നാ​യു​ടെ പ്ര​മു​ഖ​അം​ഗ​മാ​യ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ റ്റി.​എ​സ് ചാ​ക്കോ​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കി.
റ​ഫ്രി​ജ​നേ​റ്റ​ർ, ടെ​ലി​വി​ഷ​ൻ, ക​ന്പ്യൂ​ട്ട​ർ, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, ഫാ​നു​ക​ൾ, മി​ക്സി ,ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സ്പോ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ൾ കേ​ര​ളാ ക​ൾ​ച്ച​റ​ൽ ഫോ​റം എ​ത്തി​ച്ചു ന​ൽ​കി്.
കു​ന്നു​ത​റ ഫൗ​ണ്ടേ​ഷ​ൻ ഇ​വ​ർ​ക്ക് പ്ര​ഥ​മ ശ്ര​ശ്രൂ​ഷ​യ്ക്കാ​വ​ശ്യ​മാ​യ ഫ​സ്റ്റ്എ​യ്ഡ് ബോ​ക്സു​ക​ളും മ​റ്റും ന​ല്കി.സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ര​ക്ഷാ​ധി​കാ​രി റ്റി.​എ​സ് ചാ​ക്കോ ത​റ​വേ​ലി​മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ്പ് സ​ണ്ണി ഏ​ബ്ര​ഹാം, ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ, ജേ​ക്ക​ബ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ജി മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​ബു ച​ക്കും​മൂ​ട്ടി​ൽ, സു​നി​ൽ മ​റ്റ​ത്ത് , അ​ന്ന​മ്മ നൈ​നാ​ൻ ,വി​നോ​ദ് ജോ​ർ​ജ്, ജോ​ണി അ​ല​ക്സാ​ണ്ട​ർ, ടി.​എ. റ​ഷീ​ദ്, വി.​എ​ൻ.​നൈ​നാ​ൻ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌