ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തും: ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Sunday, December 9, 2018 11:15 PM IST
കൊല്ലം: സം​സ്ഥാ​ന​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ പു​തി​യ റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചും ആ​വ​ശ്യ​മാ​യ​വ പു​ന​രു​ദ്ധ​രി​ച്ചും യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്‌ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ലെ ന​ല്ലൂ​ര്‍​മു​ക്ക്‌-​മു​ക​ളു​വി​ള-​പ​ടി​യാ​ങ്ങ​തി​ല്‍-​കാ​ക്കോ​ലി​ല്‍ റോ​ഡ്‌ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ള്ളി​മു​ക്ക ്‌- മു​ള​വ​ന റോ​ഡ്‌ 33 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് തീ​ര്‍​ക്കു​ക. പൊ​ട്ടി​മു​ക്ക്‌ - കു​മ്പ​ളം - മു​ള​വ​ന സ​ര്‍​ക്കു​ല​ര്‍ റോ​ഡി​ന്‍റെ പ​ണി​യും ഉ​ട​ന്‍ തു​ട​ങ്ങും. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളും മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ മേ​ഖ​ല​യി​ലും ന​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 78 കോ​ടി രൂ​പ ചെ​ല​വി​ല്‍ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​ക്ക്‌ ഏ​ഴു​നി​ല കെ​ട്ടി​ട​മാ​ണ് തീ​ര്‍​ക്കു​ന്ന​ത്‌. ജ​നു​വ​രി​യി​ല്‍ ത​ന്നെ നി​ര്‍​മാ​ണം തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ്‌ കെ. ​ബാ​ബു​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. ചി​റ്റു​മ​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ്‌ സി. ​സ​ന്തോ​ഷ്‌, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്‌​റ്റാ​ന്‍​ഡിം​ഗ്‌ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ പ്ലാ​വ​റ ജോ​ണ്‍ ഫി​ലി​പ്പ്‌ , അം​ഗം സി​മ്മി, മ​റ്റു പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.