ക​ടു​വ​യെ കാ​ണാ​നി​ല്ല; പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Monday, December 10, 2018 12:54 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റയിൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ക​ടു​വ​യെക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ്വാ​സ​ത്തി​ൽ. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ​ധി​കൃ​ത​ർ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ലൊ​ന്നും ക​ടു​വ​യു​ടെ ചി​ത്രം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ​ത്.
ക​ടു​വ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ​ത്തി​യ ആ​ദ്യ ദി​ന​ത്തി​ൽ പെ​രു​വ​ണ്ണ​മു​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം അ​ട​ച്ചി​ട്ടിരു​ന്നു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​തേ സ​മ​യം ശ​നി​യാ​ഴ്ച നി​ല മെ​ച്ച​പ്പെ​ട്ടു. ഇ​ന്ന​ലെ ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രെ​ത്തി.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യെ പ​ല​രും ക​ണ്ടെ​ന്ന പ്ര​ചാ​ര​ണ​മാ​ണു പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. അ​തേ സ​മ​യം ക​ടു​വ നാ​ല് മാ​സ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​മേ​ഖ​ല​യി​ലുണ്ടാ​യി​രു​ന്നെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന. വ​ന​പാ​ല​ക​ർ വി​വ​രം പു​റ​ത്തു വി​ടാ​തി​രി​ക്കു​ക​യാ​യി​രു​ന്ന​ത്രെ.