അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം കൂ​രാ​ച്ചു​ണ്ടി​ൽ
Monday, December 10, 2018 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് യൂ​ത്ത് കാ​യി​ക​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ഖി​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം 22 ന് ​വൈ​കി​ട്ട് ആ​റി​ന് സെ​ന്‍റ് തോ​മ​സ് ഫ്ല​ഡ്‌ലി​റ്റ് മൈ​താ​നി​യി​ൽ ന​ട​ക്കും.
വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​ൽ 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ടീ​മി​ൽ ഏ​ഴം​ഗ​ങ്ങ​ളും 450 കി​ലോ​ഗ്രാം തൂ​ക്ക​വു​മാ​യി​രി​ക്ക​ണം.
ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ടീ​മി​ന് വ​ർ​ഗീ​സ് ചെ​മ്മാ​യ​ത്ത് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫിയും 10001 രൂ​പയും ഒ​രു പോ​ത്തും ര​ണ്ടാം സ​മ്മാ​നമായി തോ​മ​സ്, ഏ​ലി​യാ​മ്മ ത​കി​ടി​പ്പു​റം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫിയും 8001 രൂ​പയും മു​ട്ട​നാ​ടും, മൂ​ന്നാം സ​മ്മാ​നമായി കെ.​എം. സെ​ബാ​സ്റ്റ്യ​ൻ കോ​ത​മ്പ​നാ​നി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫിയും 6001 രൂ​പയും അ​ര​യ​ന്നവും നാ​ലാം സ​മ്മാ​നം വാ​ളി​യാം​പ്ലാ​ക്ക​ൽ ഫാ​മി​ലി റോ​ളിം​ഗ് ട്രോ​ഫിയും 4001 രൂ​പയും പൂ​വ​ൻ​കോ​ഴിയും ന​ൽ​കും. 16 സ്ഥാ​നം വ​രെ പ്രോ​ത്സാ​ഹ​ന സ​മ്മാ​നങ്ങ​ളും ബം​ബ​ർ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, സ​ണ്ണി എ​മ്പ്ര​യി​ൽ, ഹ​നീ​ഫ് ത​ട്ടും​പു​റ​ത്ത്, സു​ജി​ത് ചി​ല​മ്പി​കു​ന്നേ​ൽ, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടീം ​ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 9633350550 എന്ന നന്പറിൽ ബന്ധപ്പെടണം.