സ്നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Tuesday, January 15, 2019 10:35 PM IST
രാ​ജ​കു​മാ​രി : നി​ർ​ധ​ന​രാ​യ​വ​ർ​ക്കു നൂ​റോ​ളം വീ​ടു​ക​ൾ ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ചു ന​ൽ​കും. രാ​ജ​കു​മാ​രി,രാ​ജാ​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി ആ​റോ​ളം വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി രാ​ജ​കു​മാ​രി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴെ​കു​ടി​ലി​ൽ ശ​കു​ന്ത​ള​യ്ക്കും മ​ക​ൻ അ​ന​ന്ദു​വി​നു​മാ​ണ് സ്ഥ​ലം വാ​ങ്ങി സ്നേ​ഹ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക​്ട് ഗ​വ​ർ​ണ​ർ എ. ​വാ​മ​ന​കു​മാ​റും രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗി​സ് ആ​റ്റു​പു​റ​വും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ല​യ​ണ്‍​സ് ക്ല​ബ് രാ​ജ​കു​മാ​രി യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ തോ​ലാ​നി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ​ച്ചി​നു​ള്ളി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു താ​ക്കോ​ൽ ദാ​നം ന​ട​ത്തുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.