മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​നനരികേ പ​തി​ന​ഞ്ചേക്ക​ർ നെ​ൽ​കൃ​ഷി​ക്കു ഉ​ണ​ക്കു​ഭീ​ഷ​ണി
Tuesday, January 15, 2019 11:00 PM IST
ചി​റ്റൂ​ർ: ക​നാ​ൽ വെ​ള്ള​മി​ല്ലാ​ത്ത​തു​മൂ​ലം മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​നു താ​ഴെ പ​തി​ന​ഞ്ച് ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ. റ​ഗു​ലേ​റ്റ​റി​നു അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ദൂ​രെ മ​ണ​ൽ​തോ​ട്ടി​ലാ​ണ് വെ​ള്ളം ല​ഭി​ക്കാ​ത്ത​ത്.
ര​ണ്ടാം​ത​വ​ണ നെ​ൽ​കൃ​ഷി​ക്ക് ഒ​രു​ത​വ​ണ​പോ​ലും ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. പ്ര​ള​യം​മൂ​ലം റ​ഗു​ലേ​റ്റ​ർ ഭാ​ഗ​ത്തു​ണ്ടാ​യ ത​ക​ർ​ച്ച​യാ​ണ് ജ​ല​വി​ത​ര​ണ​ത്തി​നു ത​ട​സ​മാ​യ​തെ​ന്നാ​ണ് ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ പ്ര​ള​യം​ക​ഴി​ഞ്ഞ് ആ​റു​മാ​സ​മാ​യി​ട്ടും ത​ക​ർ​ച്ച ന​ന്നാ​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.
എ​ന്നാ​ൽ ജ​ല​വി​ത​ര​ണ​ത്തി​നു ക​ഴി​യും​വി​ധം ഭാ​ഗി​ക​മാ​യി ക​നാ​ൽ​പ​ണി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ്രാ​ഞ്ച് ക​നാ​ലു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ ജ​ല​വി​ത​ര​ണം ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ക്കു​ക​യും ഇ​നി​യും ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പു​ന​ല്കി.