ഉ​ണ​ർ​വ് - 2018 പ​രി​ശീ​ല​ന ഉ​ദ്ഘാ​ട​നം
Wednesday, January 16, 2019 10:19 PM IST
മു​വാ​റ്റു​പു​ഴ: മാ​ത​ാപി​താ​ക്ക​ളു​ടെ ആ​ധ്യാ​ത്മി​ക​വും ബൗ​ദ്ധി​ക​വു​മാ​യ സ​മ​ഗ്ര വി​ക​സ​ന​ത്തി​വും വ​ള​ർ​ച്ച​യ്ക്കു​മാ​യി കോ​ത​മം​ഗ​ലം രൂ​പ​ത മാ​തൃ​വേ​ദി ഒ​രു​ക്കു​ന്ന സൈ​ക്കോ സ്പി​രിച്വ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ണ​ർ​വ് - 2018ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും പു​തി​യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​വും രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം നി​ർ​വ​ഹി​ച്ചു. സ​ഭ​യു​ടെ വി​ശ്വാ​സ​ത്തി​നും ധാ​ർ​മി​ക​ത​യ്ക്കും ഉ​ത​കു​ന്ന വി​ധ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളെ ക്ര​മീ​ക​രി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് ഉ​ണ​ർ​വി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ പ​റ​ഞ്ഞു. മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ അ​ന്ന ടോം, ​റി​ൻ​സ് ജോ​സ്, ബെ​റ്റി കോ​ര​ച്ച​ൻ, സി​നി മ​നോ​ജ്, ലി​റ്റി സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 50ലേ​റെ മാ​താ​പി​താ​ക്ക​ൾ​ക്ക് മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

നോമിനേറ്റ് ചെയ്തു

തൊ​ടു​പു​ഴ : കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ണ്ണി ആ​ന്‍റ​ണി (കൊ​ക്ക​യാ​ർ), ജോ​സ് കോ​യി​ക്കാ​ട്ടി​ൽ (വെ​ള്ളി​യാ​മ​റ്റം), സു​രേ​ഷ് രാ​ജു (തൊ​ടു​പു​ഴ വെ​സ്റ്റ്), കെ.​എം. ഷാ​ജ​ഹാ​ൻ (തൊ​ടു​പു​ഴ ഈ​സ്റ്റ്), ജോ​യി ക​ട്ട​ക്ക​യം (ക​രി​ങ്കു​ന്നം) എ​ന്നി​വ​രെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.