കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ "വി​ദ്യാ​വി​കാ​സ്’: എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഡി​ജി​റ്റ​ലാ​ക്കും
Wednesday, January 16, 2019 10:49 PM IST
പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​വി​കാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് കം​പ്യൂ​ട്ട​ർ വി​ത​ര​ണ​ത്തി​നാ​യി 35 ല​ക്ഷം വ​ക​യി​രു​ത്തി. എം.​എ​ൽ.​എ​യു​ടെ 2018-19 ലെ ​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കും കം​പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, പ്രൊ​ജ​ക്ട​ർ എ​ന്നി​വ ന​ൽ​കി​യി​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് കം​പ്യൂ​ട്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, പ​ഠ​ന​മി​ക​വ് മെ​ച്ച​പ്പെ​ടു​ത്തു​ക, മ​ല​യാ​ള ഭാ​ഷ​യി​ലു​ള്ള മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് വി​ദ്യാ​വി​കാ​സ്. കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ, എ.​ഇ.​ഒ, ഡി.​ഇ.​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന മോ​ണി​റ്റ​റി​ങ് സ​മി​തി​യാ​ണ് പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.