ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വ​നം-വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മന്ത്രി കെ. രാജു
Thursday, January 17, 2019 11:24 PM IST
പ​ത്ത​നാ​പു​രം­: ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വ​നം വ​ന്യ​ജീ​വി​ സം​ര​ക്ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും പു​തു​ത​ല​മു​റ പ്ര​കൃ​തി​സം​ര​ക്ഷണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കാ​ണി​ക്കു​ന്ന​താ​യും മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.​വ​നം​വ​കു​പ്പി​ന്‍റെ അ​മ്പ​നാ​ര്‍ മോ​ഡ​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ഉദ്ഘാ ട നം നിർവഹിച്ച് പ്രസംഗിക്കുക യാ‍യിരുന്നു മന്ത്രി.

വ​ന​മേ​ഖ​ല​യി​ല്‍ മൃ​ഗ​വേ​ട്ട​യും ത​ടി​ക​ട​ത്ത​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്.​സ്റ്റേ​ഷ​ന്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള വ​ന​സം​ര​ക്ഷ​ണ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ പു​തി​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ള്‍ അ​ടു​ത്ത ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​കും.​വ​ന​മേ​ഖ​ല​യും എ​സ്‌​റ്റേ​റ്റും ഉ​ള്‍​പ്പെ​ടു​ത്തി അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 13 കോ​ടി 84 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യി ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.​

പ​ത്ത​നാ​പു​രം എംഎ​ല്‍​എ കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2017-18 ല്‍ ​ജ​ന​കീ​യ പ​ങ്കാ​ളി​ത്ത കാ​ട്ടു​തീ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ വ​നം സം​ര​ക്ഷ​ണ​സ​മി​തി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഡോ​ണി ജി ​വ​ര്‍​ഗീ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.​

ദ​ക്ഷി​ണ മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ കെ.​വി​ജ​യാ​ന​ന്ദ​ന്‍, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ​എ​സ്.​വേ​ണു​ഗോ​പാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​സ​ജീ​ഷ്, സു​നി​ത രാ​ജേ​ഷ്, ല​താ സോ​മ​രാ​ജ​ന്‍, കെ.​എ​ന്‍.​ശ്യാം മോ​ഹ​ന്‍​ലാ​ല്‍, എ.​റ​ഷീ​ദ്, എ​സ്.​ബാ​ബു​രാ​ജ്, എം.​ജി​യാ​സു​ദ്ദീ​ന്‍, എ​സ്.​ പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.