ബാ​ല​സം​ര​ക്ഷ​ണം: ശി​ൽ​പ്പശാ​ല നാ​ളെ
Thursday, January 17, 2019 11:54 PM IST
മ​ല​പ്പു​റം: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബാ​ല​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി വ​നി​താ,ശി​ശു വി​ക​സ​ന വ​കു​പ്പ് നാ​ളെ പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​നു ജി​ല്ലാ​ത​ല ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വഹിക്കും.
സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ മു​ഖ്യാ​തി​ഥി​യു​മാ​യി​രി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത്മീ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ്കു​ഞ്ഞി, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​റ്റു​ണ്ണി ത​ങ്ങ​ൾ പി.​സു​രേ​ഷ്, ഗീ​താ​ഞ്ജ​ലി,എ​ൻ.​കെ ശ്രീ​ല​ത, എം.​പി ആ​ന്‍റ​ണി , തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.