നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം
Friday, January 18, 2019 10:40 PM IST
കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നാ​ലു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ളം​കു​ളം പെ​ട്രോ​ൾ പ​ന്പി​ന് എ​തി​ൽ​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. ലി​ഫ്റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി പ​ണി പാ​തി​യാ​ക്കി ഗ്രൗ​ണ്ട് ഫ്ളോ​റി​ലെ മൂ​ല​യ്ക്ക് അ​ഴു​കി പു​ഴു അ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം പ്ര​ദേ​ശ​ത്തു പ​ട​ർ​ന്ന​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ കെ​ട്ടി​ട ഉ​ട​മ​യെ വി​ളി​ച്ച​റി​യി​ച്ചു. ഉ​ട​മ​യെ​ത്തി​യാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. വെ​ള്ള​മു​ണ്ടും ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ചെ​ക്ക് ഷ​ർ​ട്ടു​മാ​ണു വേ​ഷം. ക​ട​വ​ന്ത്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.