തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, January 19, 2019 1:16 AM IST
ആ​റ്റി​ങ്ങ​ലി​ൽ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തോ​ട്ട​വാ​രം തെ​ക്ക​തി​ൽ വാ​ഴ​വേ​ലി​യി​ൽ ബാ​വു​വിന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെരാ​വി​ലെ പ​തി​നൊ​ന്നിന് തീ ​പി​ടി​ച്ച​ത്.

തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട പ​രി​സ​ര​വാ​സി​ക​ൾ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്.