ചി​ന്ത​യും പ്ര​വൃ​ത്തി​യു​മാ​ണ് ജീ​വി​തം സ​ന്പ​ന്ന​മാ​ക്കു​ന്ന​ത്: അ​മൃ​താ​ന​ന്ദ​മ​യി
Sunday, January 20, 2019 12:17 AM IST
നേ​മം : ചി​ന്ത​യും പ്ര​വൃ​ത്തി​യു​മാ​ണ് ജീ​വി​തം സ​ന്പ​ന്ന​മാ​ക്കു​ന്ന​തെ​ന്ന് അ​മൃ​താ​ന​ന്ദ​മ​യി. ന​മ്മു​ടെ അ​റി​വും വി​വേ​ക​വും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ചം വീ​ശു​വാ​നും ന​ന്മ​യു​ടെ വി​ത്ത് പാ​കു​വാ​നും ഉ​പ​ക​രി​ക്കു​ന്പോ​ഴാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വി​തം സ​ന്പ​ന്ന​മാ​കു​ന്ന​തെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു.

കൈ​മ​നം ബ്ര​ഗ്മ​സ്ഥാ​നം ക്ഷേ​ത്ര മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ത് സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഈ ​ഗു​ണ​ങ്ങ​ളൊ​ന്നും ബാ​ഹ്യ​മ​ല്ല ആ​ന്ത​രി​ക​മാ​ണ്. ഇ​തി​ന് നാ​ശ​വു​മി​ല്ല. സ്വ​യം വി​ല​കു​റ​ച്ച് കാ​ണു​ന്ന​ത്കൊ​ണ്ട് ന​ഷ്ട്ട​മാ​കു​ന്ന​ത് ആ​ത്മ വി​ശ്വാ​സ​മാ​ണ്. മ​റി​ച്ച് ഈ​ശ്വ​ര​ന്‍റെ കൈ​യി​ലെ ഉ​പ​ക​ര​ണ​മാ​ണ് ന​മ്മ​ളെ​ന്നും ആ ​ശ​ക്തി​യു​ടെ ഉ​റ​വി​ട​മാ​ണ് നാ​മെ​ന്നു​മ​റി​ഞ്ഞാ​ൽ ജീ​വി​ത​ത്തി​ലെ​വി​ടെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും. ജീ​വി​തം ഒ​ന്നി​നും കൊ​ള്ളാ​ത്ത​താ​ണെ​ന്ന് ചി​ന്തി​ച്ച് ജീ​വി​ക്കു​ന്ന​തി​ൽ ഒ​ര​ർ​ഥ​വു​മി​ല്ല. ഈ ​ചി​ന്ത ആ​ത്മ നി​ന്ത​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത മ​ന​സി​ൽ വേ​രു​റ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ഈ​ശ്വ​ര​ന്‍റെ സൃ​ഷ്ടി​യി​ൽ കൊ​ള്ള​രു​താ​ത്ത​താ​യി ഒ​ന്നു​മി​ല്ല. ഒ​രു വൃ​ക്ഷം​കൊ​ണ്ട് ല​ക്ഷ​ക​ണ​ക്കി​ന് തീ​പ്പെ​ട്ടി​യു​ണ്ടാ​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ ഒ​രു തീ​പ്പെ​ട്ടി​കൊ​ണ്ട് ഒ​രു​കാ​ട്ത​ന്നെ ക​രി​ച്ച് ചാ​ന്പ​ലാ​ക്കാ​ൻ ക​ഴി​യും.

ഇ​തു​പോ​ലെ ഒ​രു ദു​ഷ് ചി​ന്ത​യോ വാ​ക്കോ​മ​തി ന​മു​ക്കും ലോ​ക​ത്തി​നും നാ​ശം വി​ത​യ്ക്കാ​ൻ. അ​ത്കൊ​ണ്ട് എ​ന്ത് പ​റ​യു​ന്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും നാം ​ബോ​ധ​വാ​ൻ​മാ​രാ​യി​രി​ക്ക​ണം. സ്നേ​ഹ​വും പ​ര​സ്പ​ര വി​ശ്വാ​സ​വും ര​ണ്ട​ല്ല. അ​വ ഒ​രു നാ​ണ​യ​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളാ​ണ്. ജീ​വി​ത പ​ങ്കാ​ളി​ക​ളോ​ട് സ്നേ​ഹ​മു​ണ്ടെ​ങ്കി​ലും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന് ശ​ക്തി​യി​ല്ല. അ​തു​കാ​ര​ണം ന​മ്മു​ടെ സ്നേ​ഹ​ത്തി​ന് ആ​ഴം​പോ​ര. അ​ത്ത​രം സ്നേ​ഹം ന​മ്മെ ദു​ഖ​ത്തി​ലേ​യ്ക്കും അ​തൃ​പ്തി​യി​ലേ​ക്കും ന​യി​ക്കു​മെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു.

ഇ​ന്ന​ലെ ന​ട​ന്ന ഭ​ജ​ന​യി​ലും സ​മൂ​ഹ ശ​നീ​ശ്വ​ര പൂ​ജ​യി​ലും നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​ത്രി ഏ​ഴി​ന് ശേ​ഷം ന​ട​ന്ന മ​ഹാ​ല​ക്ഷ്മി പൂ​ജ​യി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ദ​ർ​ശ​ന​ത്തി​നും അ​നു​ഗ്ര​ഹ​ത്തി​നു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​ക​ര​ണ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, സു​രേ​ഷ്ഗോ​പി എം​പി, എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ , ഒ.​രാ​ജ​ഗോ​പാ​ൽ, മു​ൻ എം​എ​ൽ​എ വ​ർ​ക്ക​ല ക​ഹാ​ർ എ​ന്നി​വ​ർ അ​മൃ​താ​ന​ന്ദ​മ​യി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നി​രു​ന്ന അ​മൃ​തോ​ത്സ​വം ഇ​ന്ന് പു​ല​ർ​ച്ചെ സ​മാ​പി​ച്ചു. വൈ​കു​ന്നേ​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ ഭ​ക്ത​ജ​ന​സം​ഗ​മ​ത്തി​ലും അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ക്കും.