വീടുനിർമാണത്തിന് കാ​രു​ണ്യ ഹ​സ്തവുമായി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും
Saturday, February 16, 2019 10:39 PM IST
സ്വ​രാ​ജ്: മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജി​സ്മി​മോ​ൾ​ക്കാ​യി സ്കൂ​ൾ അ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ​ണി​ക​ൾ​ക്കാ​യി ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജി​ലെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി.

മു​രി​ക്കാ​ട്ടു​കു​ടി സെ​റ്റി​ൽ​മെ​ന്‍റ് ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന​തി​നാ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വീ​ടു​പ​ദ്ധ​തി​യി​ൽ ഇ​വ​ർ​ക്ക് ഇ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. പ​തി​ന​ഞ്ച​ടി

നീ​ള​വും പ​ത്ത​ടി വീ​തി​യി​ലു​മു​ള്ള ക​റു​ത്ത പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ടു മ​റ​ച്ച കു​ടി​ലി​ലാ​ണ് ജി​സ്മി​മോ​ളും മൂ​ന്നു കു​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ആ​റം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ജി​സ്മി​മോ​ളു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പി​ക ല​ബ്ബ​ക്ക​ട കൊ​ച്ചു​പ​റ​ന്പി​ൽ ലി​ൻ​സി​യും ഭ​ർ​ത്താ​വ് കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് പ്രോ​ഗ്രാം കോ - ​ഓ​ഡി​നേ​റ്റ​റു​മാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യും സു​ഹൃ​ത്തു​ക്ക​ൾ​വ​ഴി​യും വീ​ടു​നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളും പ​ണ​വും സ​മാ​ഹ​രി​ക്കു​ന്പോ​ളാ​ണ് ജെ​പി​എം കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

നാ​നൂ​റി​ൽ​പ​രം സി​മ​ന്‍റി​ഷ്ടി​ക​ക​ൾ വാ​ങ്ങി​ന​ൽ​കി​യും നൂ​റ്റ​ന്പ​തു​മീ​റ്റ​ർ ദൂ​രം ഇ​വ ചു​മ​ന്നു​മാ​ണ് ഒ​രു​ദി​വ​സ​ത്തെ ക്ലാ​സ് ഉ​പേ​ക്ഷി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ

കാ​രു​ണ്യ​പ്ര​വ​ർ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​ത്. 47 വി​ദ്യാ​ർ​ഥി​ക​ളി​ൽ 44 പേ​രും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.
പ​രി​പാ​ടി​ക​ൾ​ക്ക് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​മി എം. ​സ്ക​റി​യ, അ​ധ്യാ​പ​ക​രാ​യ എം.​പി. രാ​ജേ​ഷ്, സി​നോ​ബി സെ​ബാ​സ്റ്റ്യ​ൻ, നീ​നു റോ​സ്, പി.​ഡി. ലാ​ലു, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മ​ൽ റോ​യ്, ഷെ​റി​ൻ റോ​സ് മാ​ത്യു, എ​ൽ​സ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ലി​ൻ​സി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വീ​ടാ​ണി​ത്.