റ​ബ​ർ​ത്തോ​ട്ടം ക​ത്തി​ന​ശി​ച്ചു
Monday, February 18, 2019 1:09 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​ര​ത്ത് ഒ​ന്ന​ര ഏ​ക്ക​ർ റ​ബ​ർ​ത്തോ​ട്ടം ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 4.30 ന് ​ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ വാ​മ​ന​പു​രം കൈ​ലാ​സ​ത്ത്കു​ന്ന് ബ​ദ​റു​ദ്ദീ​ൻ, ടി.​എ​സ്.​ഭ​വ​നി​ൽ തു​ള​സി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ​ത്തോ​ട്ട​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ​പി​ടി​ച്ച സ്ഥ​ല​ത്തേ​യ്ക്ക് വാ​ഹ​നം പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് തീ ​അ​ടി​ച്ചു കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
​വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ സ​ന്തോ​ഷ്, ലി​നു, അ​ഹ​മ്മ​ദ് ഷാ​ഫി, അ​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ർ ആ​രോ ഉ​പേ​ക്ഷി​ച്ച സി​ഗ​റ​റ്റ് കു​റ്റി​യി​ൽ നി​ന്നാ​കാം തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.