മ​ങ്ക​ടയി​ൽ 1.15 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Wednesday, February 20, 2019 12:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് 1.15 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. എ​സ്എ​ൽ​ടി​എ​ഫ് പ​ദ്ധ​തി പ്ര​കാ​രം വെ​ങ്ങാ​ട് ചെ​മ്മ​ല​ശേ​രി റോ​ഡ് റ​ബ്ബ​റൈ​സിം​ഗ് ചെ​യ്യു​ന്ന​തി​ന് 80 ല​ക്ഷ​വും മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ല​പ്പു​റം കൊ​ള​ത്തൂ​ർ റോ​ഡി​ലെ കു​റു​പ്പ​ത്താ​ലി​ൽ ഡ്രൈ​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്. കൂ​ടാ​തെ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 15 ല​ക്ഷ​ത്തി​ന് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ​ക്കും ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ണ്ട്. വെ​ങ്ങാ​ട് ചെ​മ്മ​ല​ശ്ശേ​രി റോ​ഡ് റ​ബ്ബ​റൈ​സിം​ഗ് ചെ​യ്യു​ന്ന​തി​ന് ഇ​തോ​ടെ 4.37 കോ​ടി രൂ​പ ല​ഭി​ച്ച​താ​യും സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.