ക​ട​ക​ളി​ൽ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ പ​രിേ​ശോ​ധ​ന
Wednesday, February 20, 2019 12:59 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​ന്പൂ​ർ വൈ​ലാ​ശേരി പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ള​ന്പി​ലാ​ക്കോ​ട്, വൈ​ലാ​ശേരി, കോ​ണ​മു​ണ്ട, ന​ന്പൂ​രി​പ്പൊ​ട്ടി എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന നോ​ത്തി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ​യും വൃ​ത്തി​യി​ല്ലാ​തെ​യും പ്ര​വൃ​ത്തി​ച്ച കൂ​ൾ​ബാ​ർ, ചാ​യ​ക്ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​ര​വും കോ​ട്പ നി​യ​മ​പ്ര​കാ​ര​വും നോ​ട്ടീ​സ് ന​ൽ​കു​ക​യും 1400 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ലി​ലും തു​ട​രും. പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍ കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്.​കെ.​ക​മ്മ​ത്ത്, എ​ൽ.​എ​സ്.​ഷെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.