കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നു​​ണ്ട്; തു​​റ​​ക്കാ​​റി​​ല്ല
Thursday, March 14, 2019 11:39 PM IST
നെ​​ടും​​കു​​ന്നം: മാ​​ർ​​ക്ക​​റ്റി​​നു​​ള്ളി​​ൽ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​ട​​ച്ചു പൂ​​ട്ടി​​യ നി​​ല​​യി​​ലാ​​ണ്. 2000-ൽ ​​നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച് 13 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. 2013-14 കാ​​ല​​യ​​ള​​വി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ 2017-ൽ ​​അ​​ട​​ച്ചൂ പൂ​​ട്ടി. ഇ​​തി​​നു​​ശേ​​ഷം കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ ജ​​ന​​ങ്ങ​​ൾ​​ക്ക് തു​​റ​​ന്നുകൊ​​ടു​​ക്കു​​വാ​​നു​​ള്ള യാ​​തൊ​​രു ന​​ട​​പ​​ടി​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.
കു​​ടും​​ബ​​ശ്രീ കെ​​ട്ടി​​ട​​ത്തി​​നോ​​ട് ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ൽ കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ നി​​ല​​വി​​ൽ ഇ​​വ​​ർ മാ​​ത്ര​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ആ​​വ​​ശ്യം ക​​ഴി​​ഞ്ഞാ​​ൽ ഇ​​വ​​ർ അ​​ട​​ച്ചുപൂ​​ട്ടും.
പ​​ത്തോ​​ളം സ്ഥാ​​പ​​ന​​ങ്ങ​​ളും നി​​ര​​വ​​ധി ജ​​ന​​ങ്ങ​​ളും എ​​ത്തു​​ന്ന മാ​​ർ​​ക്ക​​റ്റി​​നു​​ള്ളി​​ൽ കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ നി​​ർ​​മി​​ക്കു​​ക എ​​ന്ന​​ത് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ ന​​ട​​ത്തി​​പ്പി​​ന് ക​​രാ​​റെ​​ടു​​ത്ത​​യാ​​ൾ ഉ​​പേ​​ക്ഷി​​ച്ചു പോ​​യ​​തി​​നു ശേ​​ഷം പ​​ഞ്ചാ​​യ​​ത്ത് തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തു​​മി​​ല്ല.
നെ​​ടും​​കു​​ന്ന​​ത്ത് എ​​ത്തു​​ന്ന സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള​​വ​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ സ​​മീ​​പ​​ത്തെ ഹോ​​ട്ട​​ലു​​ക​​ളെ​​യോ, വീ​​ടു​​ക​​ളെ​​യോ ആ​​ശ്ര​​യി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് ഇ​​വ​​ർ. കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ന്‍റ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ള​​വും മ​​റ്റ് എ​​ല്ലാ​​വി​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളും ഉ​​ണ്ട്. ല​​ക്ഷ​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ച്ച് നി​​ർ​​മി​​ച്ച കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ ജ​​ന​​ങ്ങ​​ൾ​​ക്ക് തു​​റ​​ന്ന് കൊ​​ടു​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നെ​​ടും​​കു​​ന്നം​​കാ​​രു​​ടെ ആ​​വ​​ശ്യം.