കാ​രാ​ളി​മു​ക്കി​ൽ പാ​ള​ത്തി​നു സ​മീ​പം തീ ​പ​ട​ർ​ന്നു
Saturday, March 16, 2019 12:06 AM IST
ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്ക് ക​ട​പു​ഴ റോ​ഡി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​നു താ​ഴ്ഭാ​ഗ​ത്താ​യി പാ​ള​ത്തി​നു സ​മീ​പം തീ ​പ​ട​ർ​ന്നു. ഇന്നലെ രാവിലെ പ​ത്ത​ര​യോ​ടെ പാ​ള​ത്തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ കൂ​ന​യി​ൽ നി​ന്നാ​ണ് തീ ​ആ​ളി പ​ട​ർ​ന്ന​ത്. ട്രെ​യി​നിന്‍റെ വേ​ഗ​ത​യി​ലു​ണ്ടാ​യ കാ​റ്റ് മൂ​ലം ആ​ളി​പ​ട​ർ​ന്ന തീ ​സ​മീ​പ തി​ട്ട​യി​ലെ ഉ​ണ​ങ്ങി​യ പു​ല്ലി​ൽ പ​ട​രു​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നും ഫ​യ​ർഫോ​ഴ്സ് സം​ഘ​മെ​ത്തി തീ ​അ​ണ​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻമാ​സ്റ്റ​ർ അ​നി​ൽ കു​മാ​ർ, മോ​ഹ​ന​ബാ​ബു, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.