മ​ല​യോ​ര ഹൈ​വേ​ നി​ര്‍​മാ​ണ​ം: നാ​ട്ടു​കാർ ദുരിതത്തിൽ
Saturday, March 16, 2019 12:07 AM IST
കു​ള​ത്തു​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ പേ​രി​ൽ നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ര​ണ്ടും മൂ​ന്നും സെ​ന്‍റ് മാ​ത്രം ഉ​ള്ള​വ​രു​ടെ പോ​ലും അ​വ​ര്‍ ക​രം ഒ​ടു​ക്കു​ന്ന ഭൂ​മി യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പോ മു​ന്നോ​രു​ക്ക​മോ ന​ട​ത്താ​തെ ഇ​ടി​ച്ചു നി​ര​ത്തു​ക​യാ​ണ് ക​രാ​റു​കാ​ര്‍. സ്കെ​ച്ചോ പ്ലാ​നോ കാ​ണി​ക്കു​ന്നി​ല്ല. ചോ​ദി​ക്കു​ന്ന​വ​രോ​ട് ത​ട്ടി​ക്ക​യ​റി​യും ഗു​ണ്ടാ​യി​സം കാ​ണി​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​രു​ന്നു.

നാ​ട്ടി​ലെ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ആ​യ​തു​കൊ​ണ്ട് മാ​ത്രം നാ​ട്ടു​കാ​ർ പ്ര​തി​ക​രി​ക്കാ​റി​ല്ല്ല. ഇ​ത് മു​ത​ലാ​ക്കി പ​ര​മാ​വ​ധി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ ക​രാ​റു​കാ​ര്‍ ഇ​പ്പോ​ള്‍. മാ​സ​ങ്ങ​ള്‍ ആ​യി ത​ക​ര്‍​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ട്ടു​കാ​രു​ടെ ശ​ക്ത​മ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് മാ​ത്ര​മാ​ണ് പു​ന​സ്ഥാ​പി​ച്ചു ന​ല്‍​കി​യ​ത്. മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യു​ള്ള കു​ഴി​യെ​ടു​പ്പു​ക​ള്‍ കാ​ര​ണം അ​പ​ക​ട​ങ്ങ​ള്‍ വേ​റെ​യും.

ഏ​റ്റ​വും ന​ഷ്ടം ഹൈ​വേ നി​ര്‍​മ്മാ​ണ​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ബി​എ​സ്എ​ന്‍​എ​ലി​നാ​ണ്. പു​ന​ലൂ​ര്‍ മു​ത​ല്‍ കു​ള​ത്തു​പ്പു​ഴ​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ന​ല്‍​കാ​ന്‍ ബി​എ​സ്എ​ന്‍​എ​ലി​ന് ഇ​പ്പോ​ള്‍ ക​ഴി​യു​ന്നി​ല്ല. ഓ​രോ ദി​വ​സം ഓ​രോ​ഭാ​ഗ​ത്ത് കേ​ബി​ളു​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടും. കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പി​ല്ല​ര്‍ ബോ​ക്സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി.

സേ​ഫ് സോ​ണി​ല്‍ മ​രാ​മ​ത്ത് വി​ഭാ​ഗം മാ​ര്‍​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് നി​ന്ന പി​ല്ല​ര്‍ ആ​ണ് ത​ക​ര്‍​ത്ത​ത്. ഇ​തോ​ടെ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ന്നോ​റോ​ളം ലാ​ന്‍​ഡ്‌ ഫോ​ണ്‍, ബ്രോ​ഡ്ബാ​ന്‍​ഡ് ക​ണ​ക്ഷ​നു​ക​ള്‍ നി​ശ്ച​ല​മാ​യി. എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ന​ട​ന്നു​വ​ന്ന ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ഇ​ല്ലാ​താ​യ​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വ​ല​ഞ്ഞു.

ഹാ​ള്‍​ടി​ക്ക​റ്റ് ന​ഷ്ട​മാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് പ​ക​രം ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ത്തു ന​ല്‍​കാ​ന്‍ പോ​ലും ക​ഴി​യ​ത​യാ​യി. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ലും മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ൽ​കി.