ക​രി​ക്ക​കം ഉത്സവം: ദേവിയെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ച്ചു; പൊ​ങ്കാ​ല നാ​ളെ
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം : ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ന്ന​ലെ ക​രി​ക്ക​ക​ത്ത​മ്മ​യെ ത​ങ്ക​ര​ഥ​ത്തി​ൽ പു​റ​ത്തെ​ഴു​ന്ന​ള്ളി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ച്ച​ത്.​ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ കാ​ണു​വാ​ൻ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.
ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ നി​ന്നും ഇ​ല​ങ്കം വ​യ​ലി​ൽ റോ​ഡു​വ​ഴി എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​യ​ശേ​ഷം രാ​ത്രി​യി​ൽ മ​ട​ങ്ങി​യെ​ത്തി. പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ് ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ നി​റ​പ​റ​യും നി​ല​വി​ള​ക്കും ത​ട്ട​നി​വേ​ദ്യ​വു​മാ​യി ദേ​വി​യെ വ​ര​വേ​റ്റു.
ദേ​വി​യു​ടെ പ്ര​ത്യേ​ക മു​ദ്ര ചാ​ർ​ത്തി​യ​വ​രാ​ണ് ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കു​ന്പോ​ൾ ര​ഥം വ​ലി​ക്കു​ന്ന​ത്. അ​വ​ർ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നോ​റ്റാ​ണ് ര​ഥം വ​ലി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തി ദീ​പാ​രാ​ധ​ന​യും അ​ത്താ​ഴ​പൂ​ജ​യും ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വീ​ണ്ടും രാ​വി​ലെ ഒ​ന്പ​തി​ന് അ​ടു​ത്ത ദി​ക്കി​ലേ​യ്ക്ക് ത​ങ്ക​ര​ഥം പു​റ​പ്പെ​ടും.
നാ​ളെ രാ​വി​ലെ 10.15 നാ​ണ് പൊ​ങ്കാ​ല അ​ടു​പ്പു​വെ​ട്ട്. ഉ​ച്ച​യ്ക്ക് 2.15 ന് ​നി​വേ​ദ്യം. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ക്ഷേ​ത്ര ട്ര​സ്റ്റും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ത്യേ​കം സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഫ​യ​ർ​ഫോ​ഴ്സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, പോ​ലീ​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും.പ​ണ്ടാ​ര​യ​ടു​പ്പി​ൽ തീ ​പ​ക​രു​ന്ന സ​മ​യം ക​രി​ക്ക​കം ശ്രീ ​ചാ​മു​ണ്ഡി ക​ലാ​പീ​ഠ​ത്തി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി മേ​ളം ഉ​ണ്ടാ​യി​രി​ക്കും.
ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി​യ​തോ​ടെ ദി​വ​സ​വും ഭ​ക്ത​ജ​ന​തി​ര​ക്കാ​ണ്.