ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​ന് എംസിഎംസി
Monday, March 18, 2019 11:02 PM IST
കൊല്ലം: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ നീ​രീ​ക്ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ചെ​യ​ര്‍​മാ​നാ​യി മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍റ് മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സ​ബ് ക​ളക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, ജി​ല്ലാ ഇ​ന്‍​ഫൊ​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ വി.​കെ. സ​തീ​ഷ്കു​മാ​ര്‍, മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ. ​രാ​ജ​ന്‍​ബാ​ബു എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് മെ​മ്പ​ര്‍ സെ​ക്ര​ട്ടി​യു​മാ​ണ്.
മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളും തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര​സ്യ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കേ​ണ്ട​തും മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തും ഈ ​ക​മ്മി​റ്റി​യാ​ണ്.