സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു
Wednesday, March 20, 2019 12:30 AM IST
മ​ല​പ്പു​റം: ഈ ​വ​ർ​ഷം ഹ​ജ്ജ്, ഉം​റ ഉ​ദേ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി അ​ടു​ത്ത മാ​സം 13ന് ​മ​അ്ദി​ൻ അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ത​ല ഹ​ജ്ജ് ക്യാ​ന്പി​ന്‍റെ സം​ഘാ​ട​ന​ത്തി​നാ​യി മേ​ൽ​മു​റി സ്വ​ലാ​ത്ത് ന​ഗ​റി​ൽ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​അ്ദി​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​ജ്ജ് ക​മ്മി​റ്റി മാ​സ്റ്റ​ർ ട്രെ​യി​ന​ർ പി.​പി മു​ജീ​ബു​ർ​റ​ഹ്മാ​ൻ വ​ട​ക്കേ​മ​ണ്ണ, സ​യ്യി​ദ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ജ​മ​ലു​ല്ലൈ​ലി, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി കു​ട്ട​ശേ​രി, ദു​ൽ​ഫു​ഖാ​റ​ലി സ​ഖാ​ഫി മേ​ൽ​മു​റി, മ​അ്ദി​ൻ ഹ​ജ്ജ് ഹെ​ൽ​പ്പ്ലൈ​ൻ ഡ​യ​റ​ക്ട​ർ എ. ​മൊ​യ്തീ​ൻ​കു​ട്ടി മാ​സ്റ്റ​ർ, മാ​നു​ഹാ​ജി മേ​ൽ​മു​റി, സൈ​ദു ഹാ​ജി പ​റ​ന്പി​ൽ ബ​സാ​ർ, കു​ഞ്ഞാ​ലി​ഹാ​ജി, അ​സ്ലം അ​ഹ്സ​നി ത​ല​ക്ക​ട​ത്തൂ​ർ, ഖാ​ലി​ദ് സ​ഖാ​ഫി സ്വ​ലാ​ത്ത് ന​ഗ​ർ, മ​ഹ്മൂ​ദു​ൽ ഹ​സ​ൻ അ​ഹ്സ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക്യാന്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി​യാ​കും. കേ​ന്ദ്ര സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ക്കും.
രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന ഹ​ജ്ജ് ക്യാ​ന്പി​ൽ ഹ​ജ്ജ് ഉം​റ സം​ബ​ന്ധി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കും. ല​ഗേ​ജ്, കു​ത്തി​വയ്പ്, യാ​ത്രാ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ, മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും.
ഹ​ജ്ജ് ഗൈ​ഡ്, ത്വ​വാ​ഫ് ത​സ്്ബീ​ഹ് മാ​ല, ഹ​ജ്ജ് ഉം​റ സം​ബ​ന്ധ​മാ​യ പു​സ്ത​കം, സി.​ഡി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ഹ​ജ്ജ് കി​റ്റ് ഹാ​ജി​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കും.
ഹ​ജ്ജ് ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ​ൽ വ​ഴി ഹ​ജ്ജി​നു പോ​യ​വ​രു​ടെ സം​ഗ​മം, ഹ​ജ്ജ് ഫോ​ട്ടോ ഗാ​ല​റി, ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജ് ഉം​റ നി​ർ​വ​ഹി​ച്ച​വ​രു​ടെ സം​ഗ​മം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബു​ക്കിം​ഗി​നും വി​വ​ര​ങ്ങ​ൾ​ക്കും: 04832738343, 9995457313, 9562451461 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.