ത​മി​ഴ് സ്വ​ദേ​ശി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Friday, March 22, 2019 10:04 PM IST
മ​ഞ്ചേ​രി: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ത​മി​ഴ്നാ​ട് മേ​ട്ടു​പ്പാ​ള​യം ഭ​ദ്ര ന​ഗ​ർ രാ​ജ​ഗോ​പാ​ല​ന്‍റെ മ​ക​ൻ സു​ന്ദ​രം (52) ആ​ണ് മ​രി​ച്ച​ത്.​വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഭാ​ര്യ പാ​ർ​വ​തി​യോ​ടൊ​പ്പം മ​ല​പ്പു​റം ക​ട​ലു​ണ്ടി പു​ഴ മ​ങ്ങാ​ട്ട്പു​ലം പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നാ​ലോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​റ്റ് ജീ​വി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
മ​ല​പ്പു​റം എ​സ്ഐ അ​ബ്ദു​ൽ ല​ത്തീ​ഫ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി മു​ണ്ടു​പ​റ​ന്പ് വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.