വി​ദ്യാ​ഭ്യാ​സ വാ​യ്പാ മോ​റ​ട്ടോ​റി​യം പ്ര​ഹ​സ​ന​മെ​ന്ന്
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മോ​റ​ട്ടോ​റി​യം വ​ക​വെ​യ്ക്കാ​തെ ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു​വെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ലോ​ണീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ജി​ല്ല​യി​ൽ മാ​ത്രം 25,000 പേ​ർ​ക്ക് വി​വി​ധ ബാ​ങ്കു​ക​ൾ നോ​ട്ടീ​സ് അ​യ​ച്ചു ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മോ​റ​ട്ടോ​റി​യം സ​മ​യ​ത്ത് ചു​മ​ത്താ​ൻ പാ​ടി​ല്ലാ​ത്ത പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ബാ​ങ്കു​ക​ൾ ചു​മ​ത്തു​ന്നു. ഇ​തി​നെ​തി​രേ 25ന് ​ആ​ല​പ്പു​ഴ ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന വി​ദ്യാ​ഭ്യാ​സ വാ​യ്പാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് ആ​ല​ഞ്ചേ​രി, ശ​ശി​ധ​ര​ൻ കി​ട​ങ്ങ​റ, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, ടോ​മി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.