സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി; ഇ​നി പോ​രാ​ട്ട തീ​വ്ര​ത‌
Saturday, March 23, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ന്ന​തോ​ടെ ഇ​നി പോ​രാ​ട്ട തീ​വ്ര​ത​യു​ടെ നാ​ളു​ക​ള്‍. വോ​ട്ടെ​ടു​പ്പി​നാ​യി ഇ​നി ഒ​രു​മാ​സം മാ​ത്രം ബാ​ക്കി.
ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നേ​ര​ത്തെ​ ത​ന്നെ തീ​രു​മാ​നി​ച്ച​തി​നാ​ല്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് അ​വ​ര്‍ മു​ന്നി​ലാ​ണ്.
എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണം മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ലേ​ക്കാ​ണ് ക​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ലാ​ണ്.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റണി​യു​ടെ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന​ലെ ന​ട​ന്ന​തോ​ടെ ഇ​നി മ​ണ്ഡ​ല​പ​ര്യ​ട​നം ആ​രം​ഭി​ക്കും.ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ ഇ​ന്നു രാ​വി​ലെ തി​രു​വ​ല്ല​യി​ലെ​ത്തും.
ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ന് രാ​വി​ലെ 10.30 ഓ​ടെ എ​ത്തു​ന്ന സു​രേ​ന്ദ്ര​നെ വ​ര​വേ​റ്റ് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ 26നാ​ണ്. സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​നം ഏ​പ്രി​ല്‍ ര​ണ്ടി​ന് തു​ട​ങ്ങും.
സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യെ​ങ്കി​ലും മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്‍​ഡി​എ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ബൂ​ത്തു​ത​ലം വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ത്തോ​ടൊ​പ്പം കു​ടും​ബ​സം​ഗ​മം, സ്ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്നു​വ​രു​ന്നു.
ജി​ല്ലാ, സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി മ​ണ്ഡ​ല​ത്തി​ലു​ണ്ട്. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ സ​ജീ​വ​മാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി.
പാ​ര്‍​ല​മെന്‍റ് ക​ണ്‍​വ​ന്‍​ഷ​നു പി​ന്നാ​ലെ നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗ​ങ്ങ​ള്‍ ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി ആ​രം​ഭി​ക്കും. ‌

മ​ണ്ഡ​ലം​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ‌‌

കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ലം​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നു​ക​ൾ 28 മു​ത​ൽ ന​ട​ക്കും. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​രു​വാ​പ്പു​ലം, 29 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ്ര​മാ​ടം, വൈ​കു​ന്നേ​രം നാ​ലി​ന് മ​ല​യാ​ല​പ്പു​ഴ, അ​ഞ്ചി​ന് മൈ​ല​പ്ര. 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ർ, കൂ​ട​ൽ, ത​ണ്ണി​ത്തോ​ട്. 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കോ​ന്നി, വ​ള്ളി​ക്കോ​ട്, സീ​ത​ത്തോ​ട്, വൈ​കു​ന്നേ​രം നാ​ലി​ന് ചി​റ്റാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, യു​ഡി​എ​ഫ് സം​സ്ഥാ​ന, ജി​ല്ലാ​ത​ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ‌

‌എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണം നാ​ളെ ‌

‌റാ​ന്നി: എ​ൽ​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണം നാ​ളെ ന​ട​ക്കും.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​യി​രൂ​ർ ചി​റ​പ്പു​റ​ത്ത് സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പേ​രൂ​ച്ചാ​ൽ 8.15, മൂ​ക്ക​ന്നൂ​ർ 8.30, ചെ​റു​കോ​ൽ​പ്പു​ഴ 8.45, കാ​ണീ​റ്റു​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ 9, ഇ​ട​യ്ക്കാ​ട് മാ​ർ​ക്ക​റ്റ് 9.15 ,തെ​ള്ളി​യൂ​ർ​കാ​വ് 9. 30, പ​ഞ്ചാ​യ​ത്ത് പ​ടി 9.45, വാ​ള​ക്കു​ഴി 10 ,നെ​ടു​മ്പാ​ല 10.15, പ​ന​മ്പാ​റ10 30 കോ​ട്ടാ​ങ്ങ​ൽ 10 45 ചു​ങ്ക​പ്പാ​റ 11, പെ​രു​മ്പെ​ട്ടി 11.15 , ചാ​ലാ​പ്പ​ള്ളി 3.30, വെ​ള്ള​യി​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ 3.45, തീ​യാ​ടി​ക്ക​ൽ 4, ജ​ണ്ടാ​യി​ക്ക​ൽ 4.30, വ​ലി​യ​കു​ളം 4.45 ,അ​ലി​മു​ക്ക് 5 , മു​ക്കം 5 .15 , കു​ട​മു​രു​ട്ടി 5. 30 , അ​ത്തി​ക്ക​യം 5.50 , ക​ക്കു​ടു​മ​ൺ 6, തോ​മ്പി​ക്ക​ണ്ടം 6. 15 , വാ​ക​മു​ക്ക് 6.30, കു​ന്നം 6.45, വെ​ച്ചൂ​ച്ചി​റ 7, കൂ​ത്താ​ട്ടു​കു​ളം 7.15 ,മ​ണ്ണ​ടി​ശാ​ല 7.30, പ​രു​വ 7.45 വ​ഴി രാ​ത്രി എ​ട്ടി​ന് കു​രു​മ്പ​ൻ​മു​ഴി​യി​ൽ സ്വീ​ക​ര​ണം സ​മാ​പി​ക്കും. ‌

‌വീ​ണാ ജോ​ർ​ജ് ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ‌‌

പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ള്ളി​ക്ക​ത്തോ​ട്, വാ​ഴൂ​ർ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ്പ​ള്ളി വെ​ങ്ങാ​ലാ​ത്തു​ക​വ​ല​യി​ൽ നി​ന്ന് രാ​വി​ലെ എ​ട്ടി​ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. രാ​ത്രി എ​ട്ടി​ന് ചി​റ​ക്ക​ട​വി​ലെ ശാ​ന്തി​ഗ്രാ​മി​ൽ സ​മാ​പി​ക്കും.‌‌