പൊ​ട്ടി​യ പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​രം​ഭി​ച്ചു
Sunday, March 24, 2019 10:44 PM IST
തു​റ​വൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ ത​ക​ർ​ന്ന വ​ലി​യ പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണം മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​റ​വൂ​ർ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി​ക്ക​ടു​ത്തു​ള്ള വ​ലി​യ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​ത്.
ഇ​തേ തു​ട​ർ​ന്ന് അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ൽ​പ്പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് നി​ല​ച്ച​ത്. എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടു​ന്ന​ത് തു​ട​ർ​ക​ഥ​യാ​ണ്. ഓ​രോ പ്രാ​വ​ശ്യ​വും പൈ​പ്പ് പൊ​ട്ടു​ന്ന​ത് ന​ന്നാ​ക്കാ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് ചി​ല​വാ​കു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ൾ ഉ​പ​ഗോ​ച്ചി​രി​ക്കു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യി പൈ​പ്പു​ക​ൾ പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നാ​രം​ഭ​ത്തി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പു​ക​ൾ​ക്കെ​തി​രേ വ്യാ​പ​ക​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ശോ​ധി​ക്കാ​നോ അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. c