അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, March 24, 2019 10:45 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​നി​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. നി​ല​വി​ലെ യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. പി​ള​ള ചെ​യ​ർ​മാ​നും യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം. ​അ​നി​ൽ​കു​മാ​ർ ക​ണ്‍​വീ​ന​റു​മാ​യാ​ണ് അ​ഡ്ഹോ​ക് ക​മ്മി​റ്റി.
യൂ​ണി​യ​ൻ ക​മ്മ​റ്റി​യി​ലെ പ്ര​സി​ഡ​ന്‍റ് ഒ​ഴി​കെ​യു​ള്ള അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. അം​ഗ​ങ്ങ​ളു​ടെ രാ​ജി എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ ഓ​ഫീ​സി​ലെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. പ്ര​സാ​ദ് സ്വീ​ക​രി​ച്ച​ത് എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​പ്രീ​തി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.
ത​നി്ക്കെ​തി​രേ​യു​ണ്ടാ​യ​ത് പ്ര​തി​കാ​ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ര​യോ​ഗ​ങ്ങ​ളെ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യി അ​ണി​നി​ര​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​ണ് ത​നി​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.