എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​നി​താ​ക്ഷേ​മ​ത്തി​നു മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു: ഡോ.​സീ​മ
Sunday, March 24, 2019 10:58 PM IST
റാ​ന്നി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ.​ടി എ​ൻ സീ​മ. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം വ​നി​താ പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സീ​മ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യി​രം കോ​ടി രൂ​പ​യാ​ണ് കു​ടും​ബ​ശ്രീ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ബാ​ധ്യ​ത ഉ​ള്ള​പ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​മൂ​ഹി​ക പെ​ൻ​ഷ​നു​ക​ൾ കു​ടി​ശി​ക അ​ട​ക്കം കൊ​ടു​ത്തു തീ​ർ​ത്തു.
മ​ഹാ​പ്ര​ള​യം വ​ന്ന​പ്പോ​ൾ പോ​ലും ഒ​രു മ​ല​യാ​ളി​ക്കും അ​ന്യ​സം​സ്ഥാ​ന​ത്ത് പോ​യി കൈ​നീ​ട്ടി നി​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഇ​തി​ന് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻ​റെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളാ​യി​രു​ന്നു​വെ​ന്നും സീ​മ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് വ​നി​താ വി​ഭാ​ഗം ിയോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പ്ര​സി​ഡ​ണ്ട് ലി​സി ദി​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, കോ​മ​ളം അ​നി​രു​ദ്ധ​ൻ, ലീ​ലാ ഗം​ഗാ​ധ​ര​ൻ, ഗി​രി​ജ മ​ധു ,ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ. ബി​ബി​ൻ മാ​ത്യു ,ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന​ൻ , ചി​ഞ്ചു അ​നി​ൽ, മീ​നു എ​ബ്ര​ഹാം, ഓ​മ​ന രാ​ജ​ൻ, ബി​ന്ദു വ​ള​യ​നാ​ട്, അ​നി സു​രേ​ഷ്, ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.