സൂ​ര്യാ​തപ​മേ​റ്റ് മരണം: വി​ട​വാ​ങ്ങി​യ​ത് മ​ണ്ണി​നെ സ്നേ​ഹി​ച്ച ക​ർ​ഷ​ക​ൻ
Monday, March 25, 2019 12:56 AM IST
പാ​റ​ശാ​ല: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ക​രു​ണാ​ക​ര​ന് ജ​ന്മ നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി.​ത​ങ്ങ​ളോ​ട് രാ​വി​ലെ കൊ​ച്ചു വ​ർ​ത്ത​മാ​ന​വും പ​റ​ഞ്ഞു കൃ​ഷി​യി​ട​ത്തേ​ക്കു​പോ​യ ക​രു​ണാ​ക​ര​നെ ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​രും ക​രു​തി​യി​ല്ല.​വ​ള​രെ ചെ​റു​പ്പം മു​ത​ലേ ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി കൃ​ഷി​ന​ട​ത്തി​യി​രു​ന്ന ക​രു​ണാ​ക​ര​ന് കോ​ട​തി​യി​ൽ ക്ലാ​ർ​ക്കാ​യി ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും കൃ​ഷി തു​ട​ർ​ന്നു.
പാ​ല​ക്കാ​ട് ജോ​ലി​ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ കൃ​ഷി​യി​ൽ നി​ന്നും മാ​റി​നി​ന്നു​ള്ളൂ.​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ്ഥ​ലം മാ​റി​വ​ന്ന ക​രു​ണാ​ക​ര​ൻ വീ​ണ്ടും കൃ​ഷി​ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ​ക്ക് പി​എ​സ്‌​സി​യി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ട്ടും കൃ​ഷി​യി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​യി​ല്ല.
സ്വ​ന്ത​മാ​യി കൃ​ഷി​യി​ട​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്.​വാ​ഴ​ക്കൃ​ഷി​യാ​ണ് പ്ര​ധാ​ന​മാ​യി ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും ഇ​ട​വി​ള​യാ​യി പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ വെ​ള്ള​രി​ക്ക​യു​ടെ വി​ള​വെ​ടു​ക്കു​ന്പോ​ഴാ​ണ് ക​രു​ണാ​ക​ര​ന് സൂ​ര്യാ​ത​പ​മേ​റ്റ​തും മ​ര​ണ​പ്പെ​ട്ട​തും.
പു​ല​ർ​ച്ചെ​ത​ന്നെ കൃ​ഷി​യി​ട​ത്തു പോ​കു​ന്ന ക​രു​ണാ​ക​ര​ൻ കോ​ട​തി​യി​ൽ പോ​കാ​നു​ള്ള സ​മ​യ​മാ​കു​ന്പോ​ൾ മാ​ത്ര​മേ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​ള്ളൂ.​
വൈ​കു​ന്നേ​രം ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യാ​ലും നേ​രെ പോ​കു​ന്ന​ത് കൃ​ഷി​യി​ട​ത്തേ​ക്കാ​യി​രു​ന്നു.ഓ​ഫീ​സി​ൽ ഒ​രു​ദി​വ​സം പോ​യി​ല്ലെങ്കി​ൽ​പോ​ലും കൃ​ഷി​സ്ഥ​ല​ത്തുഎ​ല്ലാ​ദി​വ​സ​വും പോ​കു​മാ​യി​രു​ന്നു. പ​ണി​ക്കൂ​ലി കൂ​ടു​ത​ലാ​യ​തി​നാ​ൽ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും ക​രു​ണാ​ക​ര​ൻ ത​നി​യെ​യാ​ണ് ചെ​യ്തി​രു​ന്ന​ത്.​
വ​ഴ​ക്കു​ല​യു​ടെ വി​ള​വെ​ടു​ത്തു ച​ന്ത​യി​ൽ കൊ​ടു​ത്ത​ശേ​ഷ​മാ​ണ് ക​രു​ണാ​ക​ര​ൻ ഇ​ന്ന​ലെ വെ​ള്ള​രി​ക്ക​യു​ടെ​വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഈ ​സ​മ​യം സു​ഹൃ​ത്ത് സൈ​മ​ൺ രാ​സ​വ​ളം ക​ല​ർ​ത്തു​ന്ന​തി​നാ​യി ചാ​ക്ക് എ​ടു​ക്കാ​ൻ വീ​ട്ടി​ലേ​ക്കു​പോ​യി​രു​ന്നു. തി​രി​കെ വ​ന്നി​ട്ടും ക​രു​ണാ​ക​ര​നെ കാ​ണാ​ത്ത​തി​നാ​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​രു​ണാ​ക​ര​ൻ നി​ല​ത്തു ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ സൈ​മ​ൺ സു​ഹൃ​ത്തു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ സ്ഥ​ല​ത്തെ​ത്തി ക​രു​ണാ​ക​ര​നെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വേ​ണ്ട​തെ​ല്ലാം ഡോ​ക്ട​ർ ചെ​യ്തു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.