x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Movies - All - all

മ​ല​യാ​ള​ത്തി​ൽ പു​തി​യൊ​രു സൂ​പ്പ​ർ​ഹീ​റോ​യാ​കു​മോ സ​ന്ദീ​പ്; ‘കോ​സ്മി​ക് സാം​സ​ൺ’ ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 10:24 AM IST | Updated: November 23, 2026 10:24 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

സ​ന്ദീ​പ് പ്ര​ദീ​പി​നെ നാ​യ​ക​നാ​ക്കി അ​ഭി​ജി​ത് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യ കോ​സ്മി​ക് സാം​സ​ണി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ, ഡി ​ഗ്രൂ​പ്പ് ബാ​ന​റി​ൽ മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ചി​ത്രം ന​വം​ബ​ർ 27-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജോ​ൺ ലൂ​ത​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ജി​ത് ജോ​സ​ഫ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​ഹ​ര​ച​യി​താ​വ്- അ​ഭി​കേ​ർ​ഷ് വ​സ​ന്ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ബി​നോ ടി. ​എ​ബ്ര​ഹാം.

Cosmic Samson Trailer | Sandeep Pradeep | Abhijith Joseph | Sibi Mathew Alex | Weekend Blockbusters

സ​ന്ദീ​പ് പ്ര​ദീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന സാം​സ​ൺ ജോ​സ​ഫ് എ​ന്ന യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ഒ​രു കാ​ര്യം അ​യാ​ളു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ പ​തി​വ് കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റ​മു​ള്ള വി​ചി​ത്ര​വും വി​സ്മ​യ​ക​ര​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് സാം​സ​ൺ എ​ത്തി​പ്പെ​ടു​ന്നു. ഫാ​ന്‍റ​സി​യും ആ​ക്ഷ​നും മി​സ്റ്റ​റി​യും കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം, ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് അ​സാ​ധാ​ര​ണ​മാ​യ ലോ​കം ക​ട​ന്നു​വ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടീ​സ​റും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ന​ൽ​കി​യി​രു​ന്ന കൗ​തു​ക​ത്തി​ന് കൂ​ടു​ത​ൽ ആ​ഴം ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ ട്രെ​യി​ല​ർ.

സ​ന്ദീ​പ് പ്ര​ദീ​പ് കൂ​ടാ​തെ, മു​കേ​ഷ്, മി​യ ജോ​ർ​ജ്, അ​ൽ​ത്താ​ഫ് സ​ലിം, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, അ​നു​രാ​ജ് ഒ ​ബി എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. സൂ​പ്പ​ർ ഹി​റ്റാ​യ പ​ട​ക്ക​ളം, എ​ക്കോ, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സ​ന്ദീ​പ് പ്ര​ദീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷം, കോ​സ്മി​ക് സാം​സ​ണി​ലൂ​ടെ ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ വ്ലാ​ഡ് റിം​ബ​ർ​ഗ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ എ​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം ഒ​രു​ക്കു​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​യി മാ​റു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും.

Tags : Cosmic Samson Trailer Cosmic Samson Sandeep Pradeep Abhijith Joseph Weekend Blockbusters Trailer

Recent News

Corehub Up