x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​കി​ളി, ഒ​ന്നാം​കി​ളി... പാ​ട്ടി​ന്‍റെ ചി​റ​ക​ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 10:59 AM IST | Updated: November 23, 2026 10:59 AM IST

പാട്ടിൽ നിന്നും

മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളി​ല്‍ കി​ളി​ക​ള്‍ പാ​ടി​യ​പ്പോ​ള്‍... ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ള്‍, ര​ണ്ടു സം​ഗീ​ത​ഭാ​വ​ങ്ങ​ള്‍, ഒ​രേ കി​ളി​ക്കൊ​ഞ്ച​ല്‍!

മ​ര​ച്ചി​ല്ല​യി​ല്‍ ഇ​രി​ക്കു​ന്ന കി​ളി​ക​ള്‍​ക്ക് പ്ര​ണ​യ​ത്തി​ന്‍റെ ഭാ​ഷ അ​റി​യാ​മോ? അ​റി​യാ​മെ​ന്നു മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​യി​ല്‍ അ​വ​യ്ക്ക് പാ​ടാ​നും അ​റി​യാം. ചി​ല​പ്പോ​ള്‍ അ​വ പ്ര​ണ​യ​ത്തി​ന്‍റെ ദൂ​ത​ന്മാ​രാ​കും. മ​റ്റു ചി​ല​പ്പോ​ള്‍ മ​ന​സി​ലെ കൗ​തു​ക​ങ്ങ​ളും കു​സൃ​തി​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന കൂ​ട്ടു​കാ​രും. പാ​ട്ടു​ക​ളി​ല്‍ കി​ളി​ക​ള്‍​ക്ക് ഇ​ത്ര​യേ​റെ സ്ഥാ​ന​മു​ണ്ടാ​യ​തി​ന്‍റെ ര​ഹ​സ്യം അ​ന്വേ​ഷി​ച്ചാ​ല്‍ കൗ​തു​ക​ക​ര​മാ​യ ചി​ല സം​ഗീ​ത​വ​ഴി​ക​ളി​ലെ​ത്താം.

ആ ​വ​ഴി​യി​ലെ ര​ണ്ടു മ​നോ​ഹ​ര​മാ​യ അ​ട​യാ​ള​ങ്ങ​ളാ​ണ് മ​നു അ​ങ്കി​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ ‘ഒ​രു​കി​ളി ഇ​രു​കി​ളി’​യും കി​ളി​ച്ചു​ണ്ട​ന്‍ മാ​മ്പ​ഴം എ​ന്ന ചി​ത്ര​ത്തി​ലെ ‘ഒ​ന്നാം​കി​ളി ര​ണ്ടാം​കി​ളി’​യും. പേ​രു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, കി​ളി​ക​ളെ പാ​ട്ടി​ന്‍റെ ലോ​ക​ത്തേ​ക്ക് ക്ഷ​ണി​ക്കു​ന്ന ഭാ​വ​ത്തി​ലും ഈ ​ഗാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​രു ര​സ​ക​ര​മാ​യ ബ​ന്ധ​മു​ണ്ട്.

കി​ളി​ക്കൊ​ഞ്ച​ലി​ലെ ര​ണ്ടു കാ​ല​ങ്ങ​ള്‍

1988ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​നു അ​ങ്കി​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ ‘ഒ​രു​കി​ളി ഇ​രു​കി​ളി’​യ്ക്ക് സം​ഗീ​തം ന​ല്‍​കി​യ​ത് ശ്യാ​മാ​ണ്. ഷി​ബു ച​ക്ര​വ​ര്‍​ത്തി​യു​ടെ വ​രി​ക​ള്‍​ക്ക് എം.​ജി. ശ്രീ​കു​മാ​റും കെ.​എ​സ്. ചി​ത്ര​യും ശ​ബ്‌​ദം ന​ല്‍​കി​യ​പ്പോ​ള്‍ പാ​ട്ടി​ന് ല​ഭി​ച്ച​ത് കു​ട്ടി​ത്ത​വും കു​സൃ​തി​യും നി​റ​ഞ്ഞൊ​രു ചാ​രു​ത. എ​ണ്ണി​പ്പ​റ​യു​ന്ന കി​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ പാ​ട്ട് ഒ​രു നാ​ട​ന്‍​ക​ളി​യു​ടെ ലാ​ളി​ത്യം സ്വ​ന്ത​മാ​ക്കു​ന്നു. വെ​യി​ലേ​റ്റ് വാ​ടു​ന്ന​വ​രെ ത​ണ​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന പ്ര​കൃ​തി​യു​ടെ സ്നേ​ഹ​വും പോ​യ​കാ​ല ബാ​ല്യ​ത്തി​ന്‍റെ മ​ധു​ര​വും ഈ ​ഗാ​ന​ത്തി​ലു​ണ്ട്.

കാ​ലം പ​തി​ന​ഞ്ചു വ​ര്‍​ഷം മു​ന്നോ​ട്ടു പ​റ​ക്കു​ന്നു. 2003ല്‍ ​പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത കി​ളി​ച്ചു​ണ്ട​ന്‍ മാ​മ്പ​ഴം എ​ത്തു​ന്നു. അ​തി​ലെ ‘ഒ​ന്നാം​കി​ളി പൊ​ന്നാം​കി​ളി’​യി​ല്‍ കി​ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഒ​ന്നാം​കി​ളി​യും ര​ണ്ടാം​കി​ളി​യും മാ​ത്ര​മ​ല്ല, മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും കി​ളി​ക​ള്‍ കൂ​ടി പ്ര​ണ​യ​ത്തി​ന്‍റെ മാ​വി​ന്‍​ചി​ല്ല​യി​ല്‍ സ്ഥാ​നം പി​ടി​ക്കു​ന്നു!

ബി.​ആ​ര്‍. പ്ര​സാ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് വി​ദ്യാ​സാ​ഗ​ര്‍ ഈ​ണം ന​ല്‍​കി​യ ഗാ​നം എം.​ജി. ശ്രീ​കു​മാ​റും സു​ജാ​ത​യും ചേ​ര്‍​ന്നാ​ണ് ആ​ല​പി​ച്ച​ത്. ഇ​വി​ടെ കി​ളി​ക​ള്‍ വെ​റും പ്ര​കൃ​തി​ഭം​ഗി​യു​ടെ പ്ര​തീ​ക​ങ്ങ​ള​ല്ല. ഓ​ര്‍​മ​ക​ളു​ടെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​ണ്. ബാ​ല്യ​ത്തി​ലെ ഒ​രു​മി​ച്ചു​ള്ള നി​മി​ഷ​ങ്ങ​ള്‍, പ​ങ്കു​വ​ച്ച മാ​മ്പ​ഴ​ത്തി​ന്‍റെ മ​ധു​രം, പി​ന്നീ​ട് ജീ​വി​ത​ത്തി​ല്‍​വ​ന്ന അ​ക​ലം... അ​ങ്ങ​നെ പ്ര​ണ​യ​ത്തി​ന്‍റെ പ​ല കാ​ല​ങ്ങ​ളി​ലൂ​ടെ പാ​ട്ട് സ​ഞ്ച​രി​ക്കു​ന്നു.

 

ര​ണ്ടു പാ​ട്ടു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റ​വും ര​സ​ക​ര​മാ​യ വ്യ​ത്യാ​സം അ​വ​യു​ടെ വൈ​കാ​രി​ക ലോ​ക​മാ​ണ്. ‘ഒ​രു​കി​ളി ഇ​രു​കി​ളി’​യി​ല്‍ കി​ളി​ക​ള്‍ കൂ​ട്ട​മാ​യി വ​ന്ന് പാ​ടു​ക​യും ക​ളി​ക്കു​ക​യും ചെ​യ്യു​ന്നു. അ​വി​ടെ പ്ര​കൃ​തി​യും ബാ​ല്യ​വും സ​ന്തോ​ഷ​വും കൈ​കോ​ര്‍​ക്കു​ന്നു. എ​ന്നാ​ല്‍ ‘ഒ​ന്നാം​കി​ളി പൊ​ന്നാം​കി​ളി’​യി​ല്‍ കി​ളി​ക​ള്‍ പ്ര​ണ​യ​ത്തി​ന്‍റെ ഓ​ര്‍​മ​ച്ചെ​പ്പു​ക​ള്‍ തു​റ​ക്കു​ക​യാ​ണ്. ആ​ദ്യ​ഗാ​ന​ത്തി​ലെ കി​ളി​ക്കൂ​ട്ടം ന​മ്മെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ര​ണ്ടാ​മ​ത്തേ​ത് പ​ഴ​യൊ​രു പ്ര​ണ​യ​ത്തി​ന്‍റെ മ​ധു​ര​വും നൊ​മ്പ​ര​വും ഒ​രു​പോ​ലെ ഓ​ര്‍​മി​പ്പി​ക്കു​ന്നു.

ഈ ​കി​ളി​പ്പാ​ട്ടു​ക​ളു​ടെ സം​ഗീ​ത​വ​ഴി​യി​ല്‍ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ സാ​ന്നി​ധ്യം കൂ​ടി​യു​ണ്ട്. 1983ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ഷി​യു​ടെ ആ ​രാ​ത്രി എ​ന്ന ചി​ത്ര​ത്തി​ലെ ഇ​ള​യ​രാ​ജ ഈ​ണ​മി​ട്ട ‘കി​ളി​യേ കി​ളി​യേ’. പൂ​വ​ച്ച​ല്‍ ഖാ​ദ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് എ​സ്. ജാ​ന​കി ന​ല്‍​കി​യ ആ​ലാ​പ​നം മ​ല​യാ​ള സി​നി​മാ​ഗാ​ന​ച​രി​ത്ര​ത്തി​ലെ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ്. മേ​ഘ​ത്തോ​പ്പി​ലേ​ക്കും പൂ​ക്ക​ളി​ലേ​ക്കും സ്വ​പ്ന​ങ്ങ​ളു​ടെ ഉ​യ​ര​ങ്ങ​ളി​ലേ​ക്കും പ​റ​ക്കു​ന്ന ആ ​കി​ളി​ക്ക് ഇ​ന്നും പ്രാ​യ​മാ​യി​ട്ടി​ല്ല. ലോ​ക​യി​ല്‍ റീ​മി​ക്സി​ലൂ​ടെ​യെ​ത്തി പു​തു​ത​ല​മു​റ​യെ​യും ത്ര​സി​പ്പി​ച്ചു അ​വ​ള്‍.

ഈ ​മൂ​ന്നു ഗാ​ന​ങ്ങ​ളെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മ്പോ​ള്‍ മ​ല​യാ​ള സി​നി​മാ​സം​ഗീ​ത​ത്തി​ലെ കി​ളി​ക​ള്‍​ക്ക് മൂ​ന്നു ഭാ​വ​ങ്ങ​ള്‍ ക​ണ്ടെ​ത്താം. ഇ​ള​യ​രാ​ജ​യു​ടെ കി​ളി സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കി​ലേ​റി പ​റ​ക്കു​ന്നു. ശ്യാ​മി​ന്‍റെ കി​ളി​ക​ള്‍ ബാ​ല്യ​ത്തി​ന്‍റെ ത​ണ​ലി​ല്‍ കൂ​ട്ടം​കൂ​ടു​ന്നു. വി​ദ്യാ​സാ​ഗ​റി​ന്‍റെ കി​ളി​ക​ള്‍ പ്ര​ണ​യ​ത്തി​ന്‍റെ മാ​മ്പ​ഴ​ത്തോ​ട്ട​ത്തി​ല്‍ പ​ഴ​യ ഓ​ര്‍​മ​ക​ള്‍ കൊ​ത്തി​യെ​ടു​ക്കു​ന്നു.

മ​ര​ച്ചി​ല്ല​ക​ളി​ലെ കി​ളി​ക​ള്‍​ക്ക് മ​നു​ഷ്യ​രു​ടെ കാ​ല​ഗ​ണ​ന ബാ​ധ​ക​മ​ല്ല. 1983ലാ​യാ​ലും 1988ലാ​യാ​ലും 2003ലാ​യാ​ലും അ​വ​യു​ടെ പാ​ട്ടി​ന് ഒ​രേ പു​തു​മ​യാ​ണ്. ത​ല​മു​റ​ക​ള്‍ മാ​റി​യാ​ലും കി​ളി​ക്കൊ​ഞ്ച​ല്‍ കേ​ള്‍​ക്കു​മ്പോ​ള്‍ മ​ന​സ് അ​റി​യാ​തെ പ​ഴ​യൊ​രു വ​സ​ന്ത​ത്തി​ലേ​ക്ക് പ​റ​ന്നു​പോ​കും. അ​താ​ണ് ഈ ​പാ​ട്ടു​ക​ളു​ടെ യ​ഥാ​ര്‍​ഥ വി​ജ​യം.

Tags : kilichundan mambazham kilichundan mambazham movie mohanlal soundarya evergreen song

Recent News

Corehub Up