x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ ചു​വ​ടു​വ​ച്ച് ഇ​ന്ദ്ര​ജി​ത്ത്; ബ​ന്ദ​ർ ടീ​സ​ർ


Published: May 8, 2026 11:31 AM IST | Updated: May 8, 2026 11:32 AM IST

അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ​ന്ദ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ഇ​ന്ദ്ര​ജി​ത്ത്.

ബോ​ബി ഡി​യോ​ൾ, രാ​ജ് ബി. ​ഷെ​ട്ടി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ. സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി തി​ള​ങ്ങു​ന്ന ജാ​ക്ക​റ്റ് ധ​രി​ച്ച്, ഇ​ല​ക്ട്രി​ക് ഗി​റ്റാ​ർ പി​ടി​ച്ചു​കൊ​ണ്ട്, നി​ൽ​ക്കു​ന്ന ഒ​രു റോ​ക്ക് സ്റ്റാ​റി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ബോ​ബി ഡി​യോ​ൾ ടീ​സ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 

ബോ​ബി ഡി​യോ​ൾ, സ​ന്യ മ​ൽ​ഹോ​ത്ര, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം രാ​ജ് ബി ​ഷെ​ട്ടി, സ​പ്ന പ​ബ്ബി, സ​ബ ആ​സാ​ദ്, റി​ദ്ധി സെ​ൻ, ജി​തേ​ന്ദ്ര ജോ​ഷി, നാ​ഗേ​ഷ് ഭോ​ൺ​സ്ലെ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ടൊ​റ​ന്‍റോ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം മി​ക​ച്ച ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.​ജൂ​ൺ അ​ഞ്ചി​ന് ബ​ന്ദ​ർ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തും.

യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഒ​രു സെ​ൻ​സി​റ്റീ​വ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്റേ​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ ക​ശ്യ​പ് വ്യ​ക്ത​മാ​ക്കി. സീ ​സ്റ്റു​ഡി​യോ​സി​നൊ​പ്പം സാ​ഫ്രോ​ൺ മാ​ജി​ക് വ​ർ​ക്ക്‌​സി​ന്റെ ബാ​ന​റി​ൽ നി​ഖി​ൽ ദ്വി​വേ​ദി ആ​ണ് ബ​ന്ദ​റി​ന്‍റെ നി​ർ​മാ​ണം.

അ​ടു​ത്തി​ടെ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പാ​താ​ൾ ലോ​ക് , കൊ​ഹ്‌​റ , ഉ​ഡ്ത പ​ഞ്ചാ​ബ് എ​ന്നി​വ​യ്ക്ക് പി​ന്നി​ലെ ജോ​ഡി​ക​ളാ​യ സു​ദീ​പ് ശ​ർ​മ​യും അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.

Tags : BANDAR Anurag K Bobby D indrajith

Recent News

Corehub Up