x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങളെ മാത്രം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി

വെബ് ഡെസ്ക്
Published: November 23, 2026 07:26 PM IST | Updated: November 23, 2026 07:26 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി.

വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ കർശന ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റീസ് നിർദേശിച്ചു.

എന്നാൽ, ബിഎസ്-6 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ല.

മലിനീകരണ നിയന്ത്രണ നടപടികളിൽ ഡൽഹിയുടെ അയൽസംസ്ഥാനങ്ങൾ കാര്യക്ഷമമായി ഇടപെടാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിൽ അടുത്ത തവണ വാദം കേൾക്കുമ്പോൾ അയൽസംസ്ഥാനങ്ങളിലെ അഡ്വക്കറ്റ് ജനറൽമാർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും, മലിനീകരണം കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

2025 ഡിസംബർ 17-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവും പഴക്കമായി എന്ന ഒറ്റക്കാരണത്താൽ വാഹന ഉടമകൾക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ബിഎസ്-4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി തുടരും.

Tags : Vehicle SupremeCourt BSVI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up