ന്യൂഡൽഹി: എണ്ണ ലഭ്യതയ്ക്കൊപ്പം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാചകവാതകത്തിന്റെ കടുത്ത ക്ഷാമം. യുദ്ധം കാരണം ഇറക്കുമതി നിലച്ചതോടെ രാജ്യത്തെ എല്ലാ മേഖലകളിലും ഇത് പ്രതിഫലനമുണ്ട്.
നിലവിലെ ഊര്‍ജ പ്രതിസന്ധി 1970കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമാണെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുകയാണ്.
Tags : energy crisis oil crisis Energy agency