x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിൽ ബിജെപിക്കു ഹാട്രിക്


Published: May 5, 2026 04:08 AM IST | Updated: May 5, 2026 04:13 AM IST

ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​സാ​​​​​മി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ത​​​​​വ​​​​​ണ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​റി ബി​​​​​ജെ​​​​​പി. 126 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി ഒ​​​​​റ്റ​​​​​യ്ക്ക് 82 സീ​​​​​റ്റ് നേ​​​​​ടി. സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​യ എ​​​​​ജി​​​​​പി​​​​​യും ബി​​​​​പി​​​​​എ​​​​​ഫും പ​​​​​ത്ത് സീ​​​​​റ്റ് വീ​​​​​തം നേ​​​​​ടി. കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് 19 സീ​​​​​റ്റി​​​​​ലൊ​​​​​തു​​​​​ങ്ങി.

ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ആ​​​​​സാ​​​​​മി​​​​​ൽ ബി​​​​​ജെ​​​​​പി ഒ​​​​​റ്റ​​​​​യ്ക്കു ഭൂ​​​​​രി​​​​​പ​​​​​ക്ഷം നേ​​​​​ടു​​​​ന്ന​​​​ത്. ഹി​​​​​മ​​​​​ന്ത ബി​​​​​ശ്വ ശ​​​​​ർ​​​​​മ വീ​​​​​ണ്ടും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കും. ജ​​​​​ലു​​​​​ക്ബാ​​​​​രി മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ 87,000 വോ​​​​​ട്ടി​​​​​നാ​​​​​ണ് ഹി​​​​​മ​​​​​ന്ത വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ദ്യു​​​ത് ബ​​​ർ​​​ദ​​​ലോ​​​യി 49,000 വോ​​​ട്ടി​​​നു വി​​​ജ​​​യി​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ത​​​​​വ​​​​​ണ 16 സീ​​​​​റ്റു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന എ‍ഐ​​​​​യു​​​​​ഡി​​​​​എ​​​​​ഫ് ഇ​​​​​ത്ത​​​​​വ​​​​​ണ ര​​​​​ണ്ടു സീ​​​​​റ്റി​​​​​ലേ​​​​​ക്കു ചു​​​​​രു​​​​​ങ്ങി. ആ​​​​​സാ​​​​​മി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഗൗ​​​​​ര​​​​​വ് ഗൊ​​​​​ഗോ​​​​​യി ജോ​​​​​ർ​​​​​ഹ​​​​​ട്ട് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​ർ​​​​​ജി​​​​​നി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ദേ​​ബ​​ബ്ര​​ത സൈ​​ക്കി​​യ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.​​

ക​​​​​ക്ഷി​​​​​നി​​​​​ലക​​​​​ക്ഷി​​​​​നി​​​​​ല

ആ​​​​​കെ സീ​​​​​റ്റ് 126

ബി​​​​​ജെ​​​​​പി   82

കോ​​​​​ൺ​​​​​ഗ്ര​​​​​സ്    19

ബി​​​​​പി​​​​​എ​​​​​ഫ്    10

എ​​​​​ജി​​​​​പി    10

തൃ​​​​​ണ​​​​​മൂ​​​​​ൽ      1

എ​​​​​ഐ​​​​​യു​​​​​ഡി​​​​​എ​​​​​ഫ്      2

റാ​​​​​യ്ജോ​​​​​ർ ദ​​​​​ൾ      1 

Tags : Assam BJP Hat trick

Recent News

Corehub Up