x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ക്ക​ൾ നീ​ക്കി ടി​വി​കെ; ന​രേ​ന്ദ്ര​മോ​ദി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും ന​ന്ദി പ​റ​ഞ്ഞ് വി​ജ​യ്‍


Published: May 5, 2026 06:32 PM IST | Updated: May 5, 2026 06:45 PM IST

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും ന​ന്ദി പ​റ​ഞ്ഞ് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ത​മി​ഴ്നാ​ടി​ന്‍റെ ക്ഷേ​മ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വി​ജ​യ് പ​റ‍​ഞ്ഞു.

ത​മി​ഴ്നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ തേ​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ടി​വി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​വ​ർ​ണ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​വ​ർ​ണ​ർ ചെ​ന്നൈ​യി​ൽ എ​ത്തു​മ്പോ​ൾ വി​ജ​യ്ക്ക് കാ​ണാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ഉ​ട​ൻ സ​ർ​ക്കാ​ർ​രൂ​പീ​ക​രി​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം.

അ​തി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് വി​ജ​യ് ക​ത്ത​യ​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യു​മാ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും വേ​ണു​ഗോ​പാ​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ൽ വീ​ണ്ടും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എം.​കെ.​സ്റ്റാ​ലി​ൻ ചി​ല വി​ട്ടു​വീ​ഴ്ച‌​ക​ൾ​ക്ക് ത​യാ​റാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്‌​മി പാ​ർ​ട്ടി​യു​ടെ മാ​തൃ​ക​യി​ൽ വി​ജ​യ് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടു​മെ​ന്ന ഭ​യവുമുണ്ട്.

അ​തി​നാ​ൽ ത​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ പു​റ​ത്തു​നി​ന്ന് വി​ജ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ സ്റ്റാ​ലി​ൻ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കി​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 107 സീ​റ്റു​ക​ളാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്.

Tags : vijay narendra modi rahul gandhi

Recent News

Corehub Up