ദോ​ഹ: ഖ​ത്ത​റി​ലെ​ത്തി​യ അ​ടൂ​ർ പ്ര​കാ​ശ് എം​പി​ക്ക് ഒ​ഐ​സി​സി ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി.

എം​ബ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന സ്കൂ​ളു​ക​ളു​ടെ അ​ഭാ​വ‌ം, അ​വ​ധി​ക്കാ​ല​ത്തെ ഉ​യ​ർ​ന്ന വി​മാ​ന​ യാ​ത്രാനി​ര​ക്ക് തു‌ടങ്ങിയ പ്ര​ശ്ന​ങ്ങ​ൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നി​വേ​ദ​നം ന​ൽ​കിയത്.

​വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാമെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ഉ​റ​പ്പുന​ൽ​കി.


ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​മ്പാ​ല, റ​ജീ​ഷ്, വ​സീം, ഇ​ർ​ഫാ​ൻ പ​ക​ര, അ​നീ​സ് വ​ള​പു​രം തു​ട​ങ്ങി​യ​വ​രാ​ണ് നി​വേ​ദ​ന നൽകിയത്.