ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നു​ള്ള ഗാ​യ​ക​സം​ഘം രൂ​പീ​ക​രി​ച്ചു. മി​ഡ്‌​ല​ൻ​ഡ്‌ പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക വി​കാ​രി​യും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഫാ.​ഡോ.​ബാ​ബു കെ. ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ക​യാ​ണ് ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. മി​ഡ്‌​ല​ൻ​ഡ്‌ പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, മൗ​ണ്ട് ഒ​ലി​വ് സെ​ന്‍റ് തോ​മ​സ്, ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ്, ക്ലി​ഫ്‌​ട​ൺ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്, നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡ് സെ​ന്‍റ്സ് ബ​സേ​ലി​യോ​സ്-​ഗ്രീ​ഗോ​റി​യോ​സ് എ​ന്നീ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​ർ മ​ല​യാ​ളം, ഇം​ഗ്ലി​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

ജൂ​ലൈ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ & എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. റ​വ. ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​വ. ഡോ. ​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), ഫാ. ​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ- നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.


"ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു' (ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ര​ദേ​ശി​യു​ടെ വ​ഴി എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. കു​ടും​ബാ​രാ​ധ​ന​യും ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ - 914 806 4595, ജെ​യ്‌​സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി - 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ - 917 533 3566.